|    Jul 22 Sat, 2017 6:13 pm
FLASH NEWS

വഴിനീളെ കാടുകയറി ; വില്ലേജ് ഓഫിസിലെത്താന്‍ ദുരിതമേറെ

Published : 12th October 2016 | Posted By: Abbasali tf

ഇരിക്കൂര്‍: സംസ്ഥാന പാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഇരിക്കൂര്‍ വില്ലേജ് ഓഫിസിലേക്കെത്തണമെങ്കില്‍ കാടിനുള്ളിലൂടെ കടന്നുപോവണം. ഓഫിസിലെത്താന്‍ സ്വന്തമായി വഴിയില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെയാണ് നടന്നു പോവേണ്ടത്. മഴക്കാലത്താണെങ്കില്‍ വഴുതി വീണും ഉരുണ്ടും വേണം എത്താന്‍. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിരവധി ആവശ്യങ്ങള്‍ക്കായി കയറേണ്ട ഇവിടെ കുടിവെള്ളമില്ല. ശൗച്യാലയവുമില്ല. സമ്പൂര്‍ണ ശൗച്യാലയ പഞ്ചായത്തും ജില്ലയുമായി പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ പോലും ഇത്തരം സൗകര്യമില്ലാത്തതിനാല്‍ അധികൃതര്‍ മനപൂര്‍വം കണ്ണടക്കുകയാണ്. ഇരിക്കൂര്‍ ബസ്്സ്റ്റാന്റില്‍ നിന്ന് വില്ലേജിലേക്ക് സ്വന്തമായി വഴു തുറക്കാനെങ്കിലും അധികൃതര്‍ കനിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക