|    Mar 23 Thu, 2017 10:05 am
FLASH NEWS

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘട്ടനം; മൂന്നുപേര്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

കൊടുങ്ങല്ലൂര്‍: വഴി തര്‍ക്കവുമായി ബന്ധപ്പെട്ട സംഘട്ടനത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. എറിയാട് കേരള വര്‍മ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വടക്കു വശത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടിയുള്ള വഴി തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. കഴിഞ്ഞ മൂന്നുമാസമായി തര്‍ക്കമുള്ള വഴിയിലൂടെ കടന്നു പോകുന്നവരെ എറിയാട് സ്വദേശി കിഴക്കന്‍ തുരുത്തി ഉണ്ണികൃഷ്ണന്‍ പതിവായി മദ്യപിച്ച് ചീത്ത വിളിക്കാറുണ്ടെന്ന് സമീപവാസി ആരോപിച്ചു. സമീപവാസിയായ മുരിക്കല്‍ തറ ഉണ്ണികൃഷ്ണന്റെ മകന്‍ സിജില്‍ ഈ വഴിയിലൂടെ കടന്നുപോകുന്നതിനിടെ ഇയാള്‍ ചീത്ത വിളിച്ചതാണ് തര്‍ക്കത്തിലേക്കും സംഘട്ടനത്തിലേക്കും നയിച്ചത്. സിജിലിന്റെ സുഹൃത്തുക്കളെത്തി ഇയാളുമായി വാക്കുതര്‍ക്കമുണ്ടാകുകയും അടിപിടിയില്‍ എത്തുകയുമായിരുന്നു. കിഴക്കന്‍ തുരുത്തി ഉണ്ണികൃഷ്ണന്‍(60), ഭാര്യ സതി(42), മകള്‍ മൂകയും ബധിരയുമായ രേഷ്മ(14) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്ക് പറ്റി. ഇവരെ കൊടുങ്ങല്ലൂര്‍ ഒ കെ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സംഭവമറിഞ്ഞെത്തിയ കൊടുങ്ങല്ലൂര്‍ പോലിസ് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിപ്പറമ്പില്‍ നിസാര്‍(21), പുതുക്കുളത്ത് ഷെമീര്‍(23), മാളിയേക്കല്‍ ഷെഫീക്ക്(21) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് അറിയിച്ചു.

(Visited 31 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക