|    Dec 18 Mon, 2017 7:00 am
FLASH NEWS

വഴിത്തര്‍ക്കം: യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി

Published : 6th December 2017 | Posted By: kasim kzm

ചവറ: വീട്ടുകാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തില്‍ യുവതിക്ക് വെട്ടുകത്തി കൊണ്ടുള്ള അക്രമത്തില്‍ പരിക്കേറ്റു. തേവലക്കര കോയിവിള കൊരണ്ടിപ്പള്ളില്‍ ആന്റണിയുടെ ഭാര്യ രജനി (27)ക്കാണ് കൈക്ക് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകീട്ട് 3.30നായിരുന്നു സംഭവം. അയല്‍വാസിയുടെ  കൈയ്യില്‍ നിന്നും വിലക്ക് വാങ്ങിയ വസ്തുവില്‍ താമസിക്കുകയാണ് പരിക്കേറ്റ യുവതി.
അയല്‍വാസി മറ്റൊരാള്‍ക്ക് വിറ്റ വസ്തുവില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് അക്രമം നടന്നത്.
തങ്ങളുടെ വഴി കെട്ടിയടയത് ചോദ്യം ചെയ്തതിനിടെ അയല്‍വാസിയായ കൊരണ്ടിപളളില്‍ രാജുവാണ് വെട്ടുകത്തി ഉപയോഗിച്ച് അക്രമിച്ചതെന്ന് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതി പറഞ്ഞു.
തലക്ക് നേരെ വെട്ടുകത്തി വീശിയപ്പോള്‍ കൈ കൊണ്ട് തടയുകയായിരുന്നു യുവതിയുടെ വലതു കൈപ്പത്തിക്ക് മൂന്ന് തുന്നലുണ്ട്. യുവതിയുടെ പരാതിയില്‍ തെക്കുംഭാഗം പോലിസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss