|    Apr 25 Tue, 2017 10:10 am
FLASH NEWS

വഴിക്കടവില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു

Published : 7th November 2016 | Posted By: SMR

എടക്കര: വഴിക്കടവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മദ്യ, മയക്കുമരുന്ന് മാഫിയകള്‍ സജീവമാകുന്നതായി ആക്ഷേപം. പാലേമാട്, ഒന്നാംപടി, നാരേക്കാവ്, കുരുടിത്തോട്, ബിപിഎം വളവ് തുടങ്ങിയ വനയോര മേഖലകളിലാണ് കഞ്ചാവ്, മയക്ക് മരുന്നുകള്‍, വിദേശമദ്യം എന്നിവയുടെ വില്‍പന തകൃതിയായിട്ടുള്ളത്.
കഴിഞ്ഞ ദിവസം വനത്തോട് ചേര്‍ന്ന ഭാഗത്ത് ലഹരി ഉപയോഗിച്ച പതിനേഴ്കാരനെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രദേശത്ത് മദ്യത്തിന്റെയും, കഞ്ചാവിന്റെയും വില്‍പനക്കാര്‍ ഏറ്റവും സജീവമാകുന്നത്. കുടിപ്പുഴയുടെ തീരങ്ങളും, വനയോരപ്രദേശങ്ങളുമാണ് ഇവരുടെ താവളം. കഞ്ചാവിന് പുറമെ നിന്നുള്ള ആവശ്യക്കാര്‍കൂടി ഇവിടെയെത്തുന്നുണ്ട്.
ചെറുപ്പക്കാരാണ് കഞ്ചാവിന്റെ ഉപഭോക്താക്കളെന്ന് നാട്ടുകാര്‍ പറയുന്നു. കുരുടിപ്പുഴയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഇക്കൂട്ടര്‍ ശല്യമാവുന്നതായി പരാതിയുണ്ട്. പകല്‍ സമയങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ഇവര്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. പോലിസിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഇല്ലാത്തതാണ് മാഫിയകള്‍ പെരുകാന്‍ കാരണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day