|    Jul 21 Fri, 2017 6:31 am
FLASH NEWS

‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

Published : 17th March 2016 | Posted By: sdq

valleem thetti

കൊച്ചി: കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘വാത്തേ പൂത്തേ’ എന്ന ഗാനത്തിന്റെ വരികള്‍ രചിച്ച് ഈണം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. വിധു പ്രതാപിന്റെ കൂടെ ഗാനം ആലപിച്ചിരിക്കുന്നതും സൂരജ് തന്നെയാണ്. ചിത്രത്തിലെ ബാക്കി അഞ്ച് ഗാനങ്ങള്‍ കൂടി ഉടന്‍ പുറത്തിറങ്ങും.
നവാഗതനായ ഋഷി ശിവകുമാര്‍ തിരകഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യില്‍ ശ്യാമിലിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്. അച്ചാപ്പു മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ വിഷുവിന് തിയറ്ററുകളിലെത്തും.  

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക