|    Jul 22 Sun, 2018 8:19 am
FLASH NEWS

വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 18th September 2017 | Posted By: fsq

 

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21 മുതല്‍ 30 വരെ 9 ദിവസങ്ങളിലായാണ് നവരാത്രി മഹോല്‍സവം നടക്കുക. 21നു വൈകീട്ട് ആറിന് നടക്കുന്ന സമ്മേളനം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്യും. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എം പി ബാലകുമാര്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അംഗം വി കേശവന് സ്വീകരണം നല്‍കും. തുടര്‍ന്ന് തിരുവാതിര, സംഗീതക്കച്ചേരി എന്നിവയുമുണ്ടാവും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വയലിന്‍ കച്ചേരി, നൃത്തോല്‍സവം, സംഗീതക്കച്ചേരി, അക്ഷരശ്ലോക സദസ്സ്, ശാസ്ത്രീയ സംഗീത മല്‍സരം, ലളിതാഗാന മല്‍സരം, പുല്ലാങ്കുഴല്‍ കച്ചേരി തുടങ്ങി വിവിധങ്ങളായ പരിപാടികളും സമാപന ദിവസമായ 30ന് ഭക്തിഗാനസുധ, കാലാപ്രതിഭകളെ ആദരിക്കല്‍ എന്നിവയുമുണ്ടാവും. നവരാത്രി ദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ ശ്രീദേവി വാരസ്യാരുടെ നേതൃത്വത്തില്‍ ദേവി ഭാഗവതപാരയാണവും മാതൃസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമാര്‍ച്ചനയും ഉണ്ടായിരിക്കും. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എം പി ബാലകുമാര്‍, ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി, ജനറല്‍ കണ്‍വീനര്‍ ശ്രീകാന്ത് പട്ടയന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ വി നാരായണന്‍ നമ്പൂതിരി, മാതൃസമിതി പ്രസിഡന്റ് ഇ വി വനജാക്ഷി, സെക്രട്ടറി പുഷ്പ ശശിധരന്‍,  തുണ്ടത്തില്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss