|    May 25 Thu, 2017 2:06 pm
FLASH NEWS

വള്ളിയൂര്‍ക്കാവ് ഉല്‍സവം : മദ്യശാല അഞ്ചുദിവസം അടയ്ക്കണമെന്ന് ആവശ്യം

Published : 21st March 2017 | Posted By: fsq

 

മാനന്തവാടി: ജില്ലയിലെ ആദിവാസികളുടെ ഉല്‍സവമായി അറിയപ്പെടുന്ന വള്ളിയൂര്‍ക്കാവ് ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് അഞ്ചു ദിവസം അടച്ചിടണമെന്ന് ആദിവാസി ഫോറം ഭാരവാഹികള്‍ സബ് കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുന്‍ വര്‍ഷങ്ങളിലെല്ലാം ഉല്‍സവത്തോടനുബന്ധിച്ച് ആദിവാസി യുവാക്കള്‍ ദുരൂഹസാഹചര്യത്തിലും അമിതമദ്യപാനം കാരണവും മരണപ്പെട്ടിരുന്നു. ഇതു പരിഗണിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഉല്‍സവദിവസം ജില്ലാ കലക്ടര്‍ ബിവറേജസിന് അവധി നല്‍കി.
ഈ വര്‍ഷം ഇത് അഞ്ചു ദിവസമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഔട്ട്‌ലെറ്റിനെതിരേ സമരം നടത്തുന്ന വെള്ള സോമന്‍, മാക്കമ്മ പയ്യംപള്ളി, സമരസഹായ സമിതി ഭാരവാഹി രാജഗോപാലന്‍ എന്നിവര്‍ സബ് കലക്ടര്‍ക്ക് നിവേദനം നല്‍കിയത്. അതിനിടെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് ആദിവാസി യുവാക്കളാണ് താലൂക്കില്‍ അമിത മദ്യപാനത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
മദ്യലഹരിയില്‍ വീടിന് തീവച്ച ശേഷം തരുവണ വില്ലേജ്കുന്ന് കോളനിയിലെ മോഹനന്‍ (20) ആത്മഹത്യ ചെയ്തിരുന്നു. അമിത മദ്യപാനം മൂലം പേര്യ ഇരുമനത്തൂര്‍ പണിപ്പുര കോളനിയിലെ പ്രസാദ് (22) മരിച്ചു. മദ്യപിച്ച് ലക്കുകെട്ട് പീച്ചങ്കോട് അരിമന്ദംകുന്ന് കോളനിയിലെ ചന്ദ്രന്‍ (44) തൂങ്ങിമരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day