വള്ളിക്കുന്ന്: വിവിധ റോഡുകളുടെ നവീകരണത്തിന് ഏഴരക്കോടി
Published : 2nd April 2018 | Posted By: kasim kzm
തേഞ്ഞിപ്പലം: വള്ളിക്കുന്ന് വിവിധ റോഡുകളുടെ നവീകരണത്തിന് 7. 5 കോടി അനുവദിച്ചതായി പി അബ്ദുല്‍ ഹമീദ് എംഎല്‍എ അറിയിച്ചു. കോഹിനൂര്‍ ദേവതിയാല്‍ നീരോല് പാലം പറമ്പില്‍ പീടിക റോഡ് ബീ എം ആന്റ് ബിസി ചെയ്ത് നവീകരിക്കുന്നതിന് (4 കോടി 88 ലക്ഷം), കൊടക്കാട് റെയില്‍വേ സ്റ്റേഷന് അരിയല്ലൂര്‍ ജംഗ്ഷന് റോഡ് റോഡ് ബീ എം ആന്റ് ബിസി ചെയ്ത് നവീകരിക്കുന്നതിന് (1 കോടി 67 ലക്ഷം), കോട്ടക്കടവ് പാലം അപ്രോച്ച് റോഡ് സൈഡ് കെട്ടി വീതി കൂട്ടുന്നതിന് (75 ലക്ഷം) ,പുകയൂര്‍ കൂമണ്ണ റോഡ് റോഡ് ബീ എം ആന്റ് ബിസി ചെയ്ത് നവീകരിക്കുന്നതിന് ( 25ലക്ഷം ) എന്നീ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു.സാങ്കേതികാനുമതിയും ടെണ്ടര്‍ നടപടിയും ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും ചെട്ട്യര്‍മാട് അത്താണിക്കല്‍ റോഡില്‍ വെള്ളേപാടം സൈഡ് കെട്ടി സംരക്ഷണം 22 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും എംഎല്‍എ അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.