|    Nov 14 Wed, 2018 1:36 am
FLASH NEWS

വള്ളിക്കുന്ന് മണ്ഡലത്തില്‍ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ധാരണ

Published : 28th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: കാലവര്‍ഷക്കെടുതിയില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങളുടെ സമഗ്ര റിപോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ധാരണയായി. ഇന്നലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇഎംഎസ് സെമിനാര്‍ ഹാളില്‍ പി അബ്ദുല്‍ ഹമീദ് എംഎല്‍എ വിളിച്ച് ചേര്‍ത്ത ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമാനം.
കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങളെ വെള്ളപ്പൊക്കമെന്നും മണ്ണിടിച്ചിലെന്നും പറഞ്ഞ് തരം തിരിച്ച് നാശനഷ്ടമുണ്ടായവര്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാരം ഇല്ലാതാക്കരുത്. വീടിനും, കൃഷിക്കും ക്ഷീരകര്‍ഷകര്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ കൃത്യമായി വാര്‍ഡ് തല ജനപ്രതിനിധികളുടെ സഹായത്തോടെ കണക്കുകള്‍ റിപോര്‍ട്ട് ചെയ്യണം. അര്‍ഹതപ്പെട്ടവര്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ നഷ്ട പരിഹാരം കിട്ടാതെ പോയാല്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും എംഎല്‍എ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ റോഡുകള്‍, പാലങ്ങള്‍, തോടുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ കേടുപാടുകള്‍ 29ന് മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.
മണ്ഡലത്തിന്റെ പരിധിയി ല്‍ പെടുന്ന തിരൂരങ്ങാടി ബ്ലോക്കില്‍ 30.13 കിമീ ദൂരം റോഡ് ഭാഗികമായും 900 മീറ്റര്‍ പൂര്‍ണമായും രണ്ട് പാലങ്ങള്‍ക്ക് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. കൊണ്ടോട്ടി ബ്ലോക്കിലെ ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകളിലായി 13.5 കിമീ റോഡ് ഭാഗികമായും ഒരു പാലത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും 3.5 കോടിയുടെ നഷ്ടം കണക്കാക്കുന്നതായും എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. ദേശീയപാത ഇടിമുഴിക്കല്‍ മുതല്‍ തലപ്പാറ വരെയുള്ള ഭാഗങ്ങളിലെ അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായി 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായി പൊതുമരാമത്ത് വിഭാഗം യോഗത്തില്‍ അറിയിച്ചു. പ്രധാന റോഡുകളുടെ പ്രവര്‍ത്തികളുടെ ഡിപിആര്‍ അടുത്ത ഘട്ടത്തില്‍ തയ്യാറാക്കി നല്‍കും.
പ്രധാനമായും പുഴയുടെ കരയിടിച്ചിലിന് പരിഹാരമായി സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തികള്‍ക്കായുള്ള എസ്റ്റിമേറ്റ് അടിയന്തരമായി സമര്‍പ്പിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വിഭാഗത്തോട് യോഗം ആവശ്യപ്പെട്ടു. മണ്ണട്ടാംപാറ അണകെട്ടിന്റെ ശോച്യാവസ്ഥ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss