|    Jan 22 Sun, 2017 11:25 am
FLASH NEWS

വള്ളിക്കുന്നില്‍ അഡ്വ. ഒ കെ തങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Published : 3rd April 2016 | Posted By: SMR

മലപ്പുറം: ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങള്‍ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഓലശ്ശേരി സയ്യിദ് ഇബ്രാഹീം കുഞ്ഞിക്കോയ തങ്ങള്‍ കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ് സ്വദേശിയാണ്. ഫാറൂഖ് ഹൈസ്‌കൂളില്‍ പ്രാഥമിക പഠനവും സെക്കന്‍ഡറി പഠനവും. 1981ല്‍ ഫാറൂഖ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന തങ്ങള്‍ 1987ല്‍ അവിടെ നിന്നു കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടി. 1990ല്‍ കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്നു എല്‍എല്‍ബി ബിരുദം. 1991ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി ശ്രീധരന്‍ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 2004 മുതല്‍ സ്വന്തമായി പ്രാക്ടീസ് ചെയ്തു വരികയാണ്. ഇടത് സര്‍ക്കാറിന്റെ കാലത്ത് മഞ്ചേരി ജില്ലാ കോടതിയില്‍ അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡറും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി സേവനമനുഷ്ടിച്ചു.
1995ല്‍ മലപ്പുറം ജില്ലയിലെ ഒളവട്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് ഇടത് സ്വതന്ത്രനായി മല്‍സരിച്ചു. ഐഎന്‍എല്‍ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി, നാഷനല്‍ ലേബര്‍ യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ഐഎന്‍എല്‍ ജില്ലാ ജന. സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കൊയിലാണ്ടി ഫ്‌ളോററ്റില്‍ സൈതാലി കോയ തങ്ങളുടെ മകള്‍ റൗളയാണ് ഭാര്യ. മക്കള്‍: സയ്യിദ് സഹീന്‍ തങ്ങള്‍, ആയിഷാ നുസ്ഹ, ഫാത്തിമ മിര്‍ഫ, സയ്യിദ് ഹനീന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക