|    Oct 23 Mon, 2017 8:57 pm
FLASH NEWS

വള്ളിക്കാട് വാഹനാപകടം: ഇന്നോവയുടെ ഡ്രൈവര്‍ അറസ്റ്റില്‍

Published : 26th October 2016 | Posted By: SMR

വടകര: കൈനാട്ടി-നാദാപുരം സംസ്ഥാന പാതയില്‍ വള്ളിക്കാട് ബാലവാടിയില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവത്തിന് കാരണക്കാരനായ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. തൂണേരി താഴെ കേളോത്ത് ടി കെ ഹമീദ് (51) നെയാണ് വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ഉമേഷ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ വള്ളിക്കാട് ബാലവാടിയിലെ പയ്യമ്പള്ളി ജാനു അമ്മ, ചെറുമക്കളായ രാഹുല്‍ രമേശ്, പാര്‍വണ എന്നിവര്‍ മരണപ്പെട്ടിരുന്നു. അപകട സ്ഥലത്തു  നിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ബോധപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. നാട്ടുകാരെ വിളിച്ചു വരുത്തി ഡ്രൈവറെ തിരിച്ചറിഞ്ഞതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ അറസ്റ്റു ചെയ്യാത്തതില്‍ നാട്ടുകാരിന്‍ നിന്ന് പ്രതിഷേധം ഉയരുകയും പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സി.ഐ. അന്വേഷണം ഏറ്റെടുത്ത്  ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക