|    Oct 17 Wed, 2018 9:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക്. 1,11,111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്ന പുരസ്‌കാരം വള്ളത്തോളിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 16നു തിരുവനന്തപുരത്തു സമ്മാനിക്കും. വള്ളത്തോള്‍ സാഹിത്യ സമിതിയുടേതാണു പുരസ്‌കാരം. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തെ ഇക്കഴിഞ്ഞ ദശാബ്ദത്തില്‍ മലയാള ഭാഷയ്ക്കു ലഭിച്ച ഏറ്റവും മികച്ച സംഭാവനകളില്‍ ഒന്നായി പരിഗണിക്കേണ്ടതാണെന്നു സമിതി ചൂണ്ടിക്കാട്ടി. പ്രഫ. സി ജി രാജഗോപാല്‍, ഡോ. എം എം വാസുദേവന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍ നായര്‍, പി നാരായണക്കുറുപ്പ്, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss