|    Feb 25 Sun, 2018 7:32 am

വള്ളങ്ങളുടെ ഇന്ധനച്ചെലവ് കുറയ്ക്കാന്‍ മല്‍സ്യ ഫെഡ് ഡീസല്‍എന്‍ജിന്‍പുറത്തിറക്കി

Published : 18th January 2017 | Posted By: fsq

 

ചാവക്കാട്: ചെറുകിട മീന്‍പിടിത്ത വള്ളങ്ങളുടെ ഇന്ധനച്ചെലവ് മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയുന്ന പുതിയ ഡീസല്‍ എന്‍ജിന്‍ മത്സ്യഫെഡ് പുറത്തിറക്കി. സംസ്ഥാനതലത്തില്‍ ഇതിന്റെ പരീക്ഷണ ഉപയോഗം ചാവക്കാട്ട് നടന്നു.
ആയിരം രൂപയുടെ ഡീസലുകൊണ്ട് ആറ് മണിക്കൂര്‍ നേരം വള്ളമോടിക്കാന്‍ ആവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. സംസ്ഥാനത്ത് നിലവില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ എന്‍ജിനുകളിലെ ഇന്ധനച്ചെലവ് ഇതേസമയത്തേക്ക് 3000 രൂപയാണ്. 9.9 കുതിരശക്തി ശേഷിയുള്ള പുതിയ എന്‍ജിന് 1,85,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരുലക്ഷം രൂപ സബ്‌സിഡിയായി മത്സ്യഫെഡ് നല്‍കും. ചാവക്കാട്ട് നടന്ന പരീക്ഷണം വിജയമായി. തായ്‌ലന്‍ഡില്‍ നിന്നുള്ള കമ്പനിയാണ് ഈ എന്‍ജിന്‍ വികസിപ്പിച്ചിരിക്കുന്നത്. കടപ്പുറത്ത് സുഗമമായി ബോട്ടുകയറ്റുന്നതിന് സഹായകരമാണ് പുതിയ എന്‍ജിനെന്ന് പറയുന്നു. അറ്റകുറ്റപ്പണികള്‍ കുറവാണെന്നും ജലമലിനീകരണം പൂര്‍ണമായും ഒഴിവാക്കാനാവുമെന്നും മത്സ്യഫെഡ് അധികൃതര്‍ പറയുന്നു. പരീക്ഷണത്തിന് മത്സ്യഫെഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.പി. സുരേന്ദ്രന്‍, ഡിസ്ട്രിക്ട് മാനേജര്‍ പി. ഗീത, അസി. മാനേജര്‍ വി.കെ. ഉണ്ണികൃഷ്ണന്‍,  നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss