|    Jul 22 Sun, 2018 8:20 pm
FLASH NEWS

വള്ളക്കടവ് തൂങ്കുഴി കോളനിയില്‍ തക്കാളിപ്പനി പടരുന്നു

Published : 20th September 2017 | Posted By: fsq

 

കട്ടപ്പന: കട്ടപ്പന വള്ളക്കടവ് തൂങ്കുഴി കോളനിയിലെ കുട്ടികളില്‍ തക്കാളിപ്പനി. ഇവിടുത്തെ 20 ഓളം കുട്ടികള്‍ പനി ബാധിച്ചു ചികിത്സയിലുള്ളത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയ്ക്ക് എത്തിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് തക്കാളിപ്പനിയാണെന്ന് ഡോക്ടമാര്‍ വ്യക്തമാക്കിയത്. പനി ബാധിച്ച രണ്ട് കുട്ടികള്‍ കട്ടപ്പന സഹകരണ ആശുപത്രിയിലും അഞ്ചുപേര്‍ കട്ടപ്പന സെന്റ്് ജോണ്‍സ് ആശുപത്രിയിലും ചികിത്സ തേടി. നാല്‌പേര്‍ കട്ടപ്പനയിലെ ക്ലിനിക്കുകളിലാണുള്ളത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇനിയും ചികിത്സ തേടാതെ വീട്ടില്‍ കഴിയുന്ന കുട്ടികളുമുണ്ട്. 20തോളം കുട്ടികള്‍ക്ക് പനി ബാധിച്ചിട്ടും ആരോഗ്യ പ്രവര്‍ത്തകരാരും ഈ കോളനിയിലേക്ക് എത്തിയിട്ടില്ല. മുനിസിപ്പല്‍ അധികൃതരും തിരിഞ്ഞുനോക്കിയിട്ടില്ല. അങ്കണവാടിയില്‍ പതിവായി എത്തുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇക്കാര്യം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.  കോളനിയുടെ പരിസര പ്രദേശം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് പനി പടരാന്‍ ഇടയാക്കിയതെന്നു പറയുന്നു. കോളനിയിലെ കുട്ടികളാണ് തൂങ്കുഴി അങ്കണവാടിയില്‍ പഠിക്കുന്നത്. പനി ബാധിച്ച കുട്ടികളില്‍ നിന്ന് മറ്റ് കട്ടികളിലേക്ക് രോഗം പടരുകയായിരുന്നെന്നാണ് നിഗമനം. തൂങ്കുഴി കോളനിയിലെ അംഗണവാടിക്ക് സമീപമാണ് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഭക്ഷ്യാവശിഷ്ടങ്ങളും മത്സ്യമാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത്. ഇവിടെ മാലിന്യം തള്ളുന്നതിനെതിരെ കോളനി വാസികള്‍ പ്രതിഷേധിച്ചെങ്കിലും നടപടിയുണ്ടായില്ല. മഴക്കാലം ആരംഭിച്ചതോടെയാണ് ഇവിടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന്പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്. പനിയോടൊപ്പം വയറിളക്കവും പടര്‍ന്നുപിടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തക്കാളിപ്പനി ബാധിച്ച ഒരുകുട്ടിയുടെ പിതാവ് കുട്ടിയുമായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍ ഇല്ലെന്നും സ്വകാര്യ ആശുപത്രിയെ സമീപിക്കാനുമായിരുന്നു മറുപടി. പിന്നീട് കട്ടപ്പനയിലെ സ്വകാര്യആശുപത്രിയെ സമീപിച്ചാണ് ചികില്‍സ നല്‍കിയത്.  മാലിന്യക്കൂമ്പാരത്തിന് സമീപത്താണ് കോളനിനിവാസികളുടെ കുടിവെള്ള പദ്ധതിയുള്ളത്. പനി പടരുന്നതിന്റെ കാരണങ്ങള്‍ അനോഷിക്കാനോ മാലിന്യം തള്ളുന്നത് തടയാനോ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. മേഖലയില്‍ പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സ്ഥിതി ഗുരുതരമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss