|    Jul 20 Thu, 2017 10:11 pm
FLASH NEWS
Home   >  Kerala   >  

വളാഞ്ചേരി വിനോദ് വധക്കേസ്:ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം

Published : 26th August 2016 | Posted By: mi.ptk

jail

മലപ്പുറം: വളാഞ്ചേരി വിനോദ്കുമാര്‍ വധക്കേസില്‍ പ്രതികളായ ഭാര്യ ജ്യോതിയ്ക്കും സുഹൃത്ത് സാജിദ് യൂസഫിനും ജീവപര്യന്തം തടവും പിഴയും. കൊലപാതകം ഗൂഢാലോചന,തെളിവ് നശിപ്പിക്കല്‍ കുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എംആര്‍ അനിതയാണ് ജീവപര്യന്തം തടവും 42,500 രൂപ പിഴയും വിധിച്ചത്.
2015 ഒക്ടോബറിലാണ് ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ് കുമാറിനെ കൊല്ലപ്പെട്ട നിലയിലും ഭാര്യ ജ്യോതിയെ കഴുത്തിന് മുറിവേറ്റ നിലയിലും വളാഞ്ചേരിയിലെ വീട്ടില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടയിലെ കൊലപാതകം എന്ന നിലയില്‍  അന്വേഷണം ആരംഭിച്ച കേസില്‍ ജ്യോതിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് കൊലപാതത്തിന്റെ ചുരുളഴിച്ചത്.
വിനോദ് കുമാര്‍ മറ്റൊരു വിവാഹം കഴിഞ്ഞതറിഞ്ഞതോടെ തുടങ്ങിയ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് നഷ്ടപ്പെടുമോ എന്ന ആശങ്ക കാരണം വിനോദിനെ കൊലപ്പെടുത്താന്‍ സുഹൃത്തായ യൂസുഫിന് അഞ്ച് ലക്ഷം രൂപ നല്‍കി ഏല്‍പ്പിച്ചെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക