|    Mar 24 Fri, 2017 5:38 am
FLASH NEWS

വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. വാതകച്ചോര്‍ച്ച

Published : 9th May 2016 | Posted By: G.A.G

tanker-accident

വളാഞ്ചേരി: ദേശീയ  പാതയിലെ  സ്ഥിരം അപകട മേഖലയായ വട്ടപ്പാറയില്‍ പാചക വാതക ടാങ്കര്‍ താഴ്ച്ചയിലേക്കു മറിഞ്ഞു. നേരിയ രീതിയില്‍  വാതക ചോര്‍ച്ചയുള്ളതുമൂലം ദേശീയ പാതയില്‍  ഗതാഗതം വഴിതിരിച്ചു വിട്ടു.  ഇന്ന് രാവിലെ എട്ടരയോടെയാണ്  അപകടം. ചേളാരിയില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ പ്രധാന വളവില്‍  നിയന്ത്രണം വിട്ടതു മൂലം സുരക്ഷാ ഭിത്തി തകര്‍ത്ത് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. വളാഞ്ചേരിക്കും വെട്ടിച്ചിറക്കുമിടയില്‍ കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് വഴിയും വെട്ടിച്ചിറ കാടാമ്പുഴ വഴിയുമാണ് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ ലോറി െ്രെഡവര്‍ തമിഴ്‌നാട് സ്വദേശി നവിന്‍ കുമാറിനെ  വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ ഒ സി അധികൃതരും  ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി വാതകം മറ്റൊരു  വാഹനത്തിലേക്ക്  മാറ്റുവാനുള്ള ശ്രമമാരംഭിച്ചു

(Visited 206 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക