|    Jul 24 Mon, 2017 10:24 pm
FLASH NEWS

വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു : 29 വിദ്യാര്‍ഥികളടക്കം 31 പേര്‍ക്ക് പരിക്ക്‌

Published : 15th July 2017 | Posted By: fsq

 

വളാഞ്ചേരി: കാട്ടിപ്പരുത്തി കറ്റടിക്കുളത്തിന് സമീപം സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് 31 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി വൈക്കത്തൂര്‍ എയുപി സ്‌കൂളിന്റെ ബസ്സാണ്  അപകടത്തില്‍പ്പെട്ടത്. 29 വിദ്യാര്‍ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കമാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളായ പൈങ്കണ്ണൂര്‍ മനക്കങ്ങാവില്‍ നിഹാല്‍ (12), വളാഞ്ചേരി ചെമ്മണിയാട്ടില്‍ നിരഞ്ജന്‍ കൃഷ്ണ (7), താഴെ അങ്ങാടി സ്വദേശികളായ കള്ളിപ്പറമ്പില്‍ സിനസില (8), കുന്നത്ത് തോട്ടപ്പറമ്പില്‍ റിന്‍ഷാദ് (11), അടിക്കാട്ടില്‍പ്പറമ്പില്‍ ദിവ്യ (12), പുത്തന്‍കോട്ടില്‍ ആദില്‍ (12), പുള്ളിപ്പറമ്പില്‍ സിനാന്‍ (11), അടാട്ടുതൊടി അനഘ (9), ഇല്ലത്തപ്പടി ശ്രീലക്ഷ്മി (11), രോഹിത് (9), ഇല്ലത്തപ്പറമ്പില്‍ അജയ് ശങ്കര്‍ (10), തെക്കേപീടിയേക്കല്‍ മുഹമ്മദ് ഫമില്‍ (7), പനങ്കാവില്‍ അന്‍സിറ(13), തിരുനിലത്ത് ഫാത്തിമ സന (10), കാട്ടിപ്പരുത്തി സ്വദേശികളായ പളളിയാല്‍ത്തൊടി രേഷ്മ (11),  സ്വാതി (9), കൊരമ്പത്ത് കൃഷ്ണപ്രിയ (11),  പുല്ലാനിക്കാട്ടില്‍ ജുംന (12), തെക്കേ പൈങ്കല്‍ അദിനാന്‍ (7), പാണ്ടികശാല തിരുനിലത്ത് ആമിനത്ത് ഷിഫ (12),ബസ് െ്രെഡവര്‍ കാവുംപുറം മേലേപ്പറമ്പില്‍ ജയരാജന്‍ (40), ക്ലീനര്‍ താണിയാപ്പന്‍കുന്ന് സ്വദേശി ഖാലിദ് ( 52 ) എന്നിവരെ നടക്കാവില്‍ ആശുപത്രിയിലും, പാണ്ടികശാല തായംപള്ളി അബൂതാഹിറിന്റെ മകള്‍ ഫാത്തിമ നജ (7), പനങ്കാവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ സജ് വ (7), അബ്ദുള്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് നിഷാദ് (7), മുഹമ്മദ് സിയാദിന്റെ മകന്‍ മിഷാബ് (8), കാട്ടിപ്പരുത്തി സ്വദേശികളായ പൂങ്ങോട്ടില്‍ പ്രദീപിന്റെ മകള്‍ അനാമിക (9), കുഴമ്മല്‍ രതീഷിന്റെ മകള്‍ ജിംഷ (6), ചെമ്മണിയാട്ടില്‍ രാജേഷിന്റെ മകള്‍ വൈഖ (6), പൈങ്കണ്ണൂര്‍ മുളമുക്കില്‍ സുനീറിന്റെ മകള്‍ ദില്‍ഫ നസ്‌റിന്‍ (7) എന്നിവരെ നിസാര്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കാട്ടിപ്പരുത്തിയില്‍ നിന്നു വിദ്യാര്‍ഥികളെ കയറ്റി സ്‌കൂളിലേക്ക് വരികയായിരുന്ന ബസ് കറ്റട്ടിക്കുളത്തിന് സമീപം വച്ച് കാറിന് അരിക് കൊടുക്കുന്നതിനിടയില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് വയലിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ പ്രഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ഷാഹിന, തിരൂര്‍ തഹസില്‍ദാര്‍, എഇഒ ഇസ്മായില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക