|    Dec 16 Sat, 2017 4:46 pm
FLASH NEWS

വളാഞ്ചേരിയില്‍ ബസ് സമരം; യാത്രക്കാര്‍ വലഞ്ഞു

Published : 19th November 2016 | Posted By: SMR

വളാഞ്ചേരി: മേഖലയില്‍ ഇ ന്നലെ ബസ്‌തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ബസ് സമരം പൂര്‍ണം.ബസ്്സ്റ്റാന്റില്‍ കയറുന്ന ബസ്സുകളെല്ലാം പണിമുടക്കില്‍ പങ്കെടുത്തു.ലിമിറ്റഡ് സ്റ്റോപ് ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും മുടങ്ങാതെ സര്‍വീസ് നടത്തി. ഇത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി.വ്യാഴാഴ്ച വൈകീട്ട് വിദ്യാര്‍ഥികളെ ബസ്സില്‍ കയറാന്‍ വിസമ്മതിച്ചതിന് വിദ്യാര്‍ഥികളും ബസ് തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തിരൂരിലേക്ക് പോകുന്ന ബസ് കവാടത്തില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു.വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞു എന്നതിന്റെ പേരില്‍ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു.ബസ് സമരംമൂലം വിദ്യാര്‍ഥികളും ജോലിക്കെത്തുന്ന ജീവനക്കാരും മറ്റു യാത്രക്കാരും ഏറെ പ്രയാസപ്പെട്ടു.സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവായിരുന്നു. ബസ് തൊഴിലാളികളും വിദ്യാര്‍ഥികളും തമ്മില്‍ ഇടക്കിടെ സ്റ്റാന്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. വിദ്യാര്‍ഥികളെ കയറ്റാന്‍ മിക്ക ബസ്സുകളും മടിക്കുന്ന സ്ഥിതിയാണു നിലവിലുള്ളത്. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സമരം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാത്തതിനാല്‍ സമരം ഇന്നും തുടരുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക