|    Dec 14 Fri, 2018 8:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കും: കെ രാജു

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി കെ രാജു. തലയാഴം മാരാംവീടിലെ മതസൗഹാര്‍ദ മന്ദിരത്തില്‍ നടന്ന ക്ഷീരമേഖലയ്‌ക്കൊരു കൈത്താങ്ങ് എന്ന പരിപാടിയില്‍ പ്രളയദുരിതാശ്വാസമായി ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ, ചോളം, വൈക്കോല്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശുക്കളോ എരുമയോ ചത്തുപോവുകയോ ഒഴുകിപ്പോവുകയോ ചെയ്ത കര്‍ഷകര്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്നു 30,000 രൂപ നഷ്ടപരിഹാരം നല്‍കും. പോത്ത്, കാള എന്നിവയെ നഷ്ടമായവര്‍ക്ക് 25,000 രൂപയും കിടാരികളെ നഷ്ടമായവര്‍ക്ക് 16,000 രൂപയും ആടിനെ നഷ്ടമായവര്‍ക്ക് 3000 രൂപയും നല്‍കും. വൈക്കം താലൂക്കിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തൊഴുത്ത് നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ധനസഹായം നല്‍കും.
ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചങ്ങനാശ്ശേരി, പള്ളം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍ ബ്ലോക്കുകളിലെ 63 ക്ഷീരസംഘങ്ങള്‍ക്കാണ് കാലിത്തീറ്റ, ചോളം, വൈക്കോല്‍ എന്നിവ വിതരണം ചെയ്യുന്നത്.
നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡും ക്ഷീരകര്‍ഷകര്‍ക്ക് സഹായം ലഭ്യമാക്കിയിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി പി സുരേഷ്‌കുമാര്‍, ബാലന്‍ മാസ്റ്റര്‍, എം വൈ ജയകുമാരി, സുശീല, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. സതീഷ് ബാബു, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, ക്ഷീരസംഘം പ്രവര്‍ത്തകര്‍, ക്ഷീരകര്‍ഷകര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss