|    Jul 19 Thu, 2018 5:27 pm
FLASH NEWS
Home   >  National   >  

വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ സ്ഥാനം ഗുര്‍മീതിന്റെ കിടപ്പുമുറിയിലെന്ന വെളിപ്പെടുത്തലുമായി ഭാര്യ

Published : 3rd September 2017 | Posted By: shins

സിര്‍സ: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീതിന്റെ സ്ഥാനം കിടപ്പുമുറിയിലെന്ന വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ ഭാര്യ ഹര്‍ജീത് കൗര്‍. 1990ലാണ് ഹര്‍ജീത് ദേരാ സച്ചാ സൗദ ആശ്രമത്തില്‍ എത്തിയത്. ഹര്‍മീത് ദേരാ സച്ചയുടെ മേധാവിത്വത്തിലേക്ക് വളര്‍ന്നു വന്ന കാലമായിരുന്നു അത്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗുര്‍മീത് അറിയിച്ചപ്പോള്‍ ഹര്‍ജീത് സമ്മതം മൂളിയെങ്കിലും വിവാഹം കഴിഞ്ഞതിനു പിന്നാലെ തന്നെ ഗുര്‍മീതിന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ഹര്‍ജീതിന് മനസ്സിലായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. ആശ്രമം വിട്ടുപോവാന്‍ ഹര്‍ജീത് ശ്രമിച്ചെങ്കിലും ഗുര്‍മീത് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഹര്‍ജീത് പറയുന്നു.
ആശ്രമത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള മറയായിരുന്നു ഗുര്‍മീതിന് ഹര്‍ജീത്. ഗുര്‍മീതിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് ഹര്‍ജീത് വഴങ്ങാതായതോടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എത്തിയ ഹണിപ്രീത് ആ സ്ഥാനത്തേക്ക് കടന്നു വന്നെന്നാണ് വിവരം. ഭര്‍ത്താവിന്റെ ബലഹീനത മുതലെടുത്ത് ഹണിപ്രീതിനെ ഗുര്‍മീത് വലയിലാക്കുകയും ചെയ്തു. വളര്‍ത്തുമകളായിട്ടാണ് ഹണിപ്രീതിനെ ഗുര്‍മീത് പ്രചരിപ്പിക്കുന്നതെങ്കിലും ഹണിപ്രീതിന്റെ സ്ഥാനം കിടപ്പറയിലാണ്. ഗുര്‍മീതിന്റെ കാമലീലകള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെതിരേ ഊമകത്തയച്ചതിനു പിന്നിലും ഹര്‍ജീത് കൗര്‍ ആണെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss