|    Nov 22 Wed, 2017 6:34 pm
FLASH NEWS
Home   >  Editpage  >  Second edit  >  

വളരുന്ന ഭോജ് പുരി

Published : 2nd August 2017 | Posted By: fsq

 

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷയാണ് ഭോജ്പുരി. 33 ദശലക്ഷം ഇന്ത്യക്കാര്‍ സംസാരിക്കുന്ന ഈ ഹിന്ദി ഡയലക്ട് മറ്റ് ഒമ്പതു രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു. നേപ്പാളിലെ ദേശീയ ഭാഷകളിലൊന്നായ ഭോജ്പുരി ഫിജിയിലെ ഔദ്യോഗിക ഭാഷയുമാണ്. വടക്കുകിഴക്കന്‍ ഇന്ത്യ, യുപി, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ഭോജ്പുരി സംസാരിക്കപ്പെടുന്നുണ്ട്. ഗയാന, ട്രിനിഡാഡ്, മൊറീഷസ്, സുറിനാം എന്നീ രാജ്യങ്ങളിലും ചില വിഭാഗങ്ങളില്‍ ഭോജ്പുരി സംസാരഭാഷയാണ്. അതേസമയം, ബോളിവുഡിന്റെ നിഴലില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമാവ്യവസായം എന്ന നിലയ്ക്കും ഭോജ്പുരിയുടെ സാധ്യതകള്‍ വളരെ വലുതാണ്. രണ്ടായിരം കോടി രൂപയുടെ മൂലധനമാണ് ഈ രംഗത്തു വര്‍ഷംതോറും നിക്ഷേപിക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് വളരെ കുറവാണ്. 30 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഒരു ഭോജ്പുരി ചിത്രം 9 കോടിയാണ് ബോക്‌സോഫിസില്‍ വാരിക്കൂട്ടിയത്. 60 ലക്ഷം മുടക്കിയ മറ്റൊരു ചിത്രത്തിന് പത്തിരട്ടിയായിരുന്നു വരുമാനം. ഭോജ്പുരി സിനിമയിലെ മറ്റൊരു പ്രവണത, അതിന്റെ സംഗീതമാണ്. പഴയകാല ഹിന്ദി സിനിമയിലേക്കുള്ള തിരിച്ചുപോക്ക് പ്രകടമാണ്. ഗായക കലാകാരന്‍ തന്നെ നായകതാരമാവുന്നു എന്നതാണ് ആ സവിശേഷത. പതിനഞ്ചോളം ടെലിവിഷന്‍ ചാനലുകള്‍ ഭോജ്പുരിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ ഡിഷും ടിവി എന്ന ഒരു പുതിയ ചാനല്‍ കൂടി ആരംഭിക്കാനിരിക്കുകയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക