|    Oct 24 Wed, 2018 3:58 am
FLASH NEWS

വളമംഗലം പീഡനം : മുഴുവന്‍ പ്രതികളും പിടിയില്‍

Published : 28th September 2017 | Posted By: fsq

 

അരൂര്‍: വളമംഗലം സ്വദേശിനിയായ 17 കാരിയെ പീഡിപ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളും പോലിസ് പിടിയിലായി. വിവാഹ വാഗ്ദാനം നല്‍കുകയും മദ്യം നല്‍കി മയക്കി സുഹൃത്തുക്കള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകനുള്‍പ്പെടെയുള്ള അഞ്ചു പേരെയാണ് കുത്തിയതോട് പോലിസ് അറസ്റ്റു ചെയ്തത്. തുറവുര്‍ പഞ്ചായത്ത് കൊച്ചു പുത്തന്‍ രാജേഷ് (ആന രാജേഷ് 28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ് (ബിനു 29),  തിരുനെല്ലൂര്‍ ചാലിത്തറയില്‍ സിനീഷ് (29), വളമംഗലം പുത്തന്‍തറ കിഴക്കേ നികര്‍ത്തില്‍ ബിനീഷ് (26),കേസിലെ മുഖ്യപ്രതി പട്ടണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കാലപറമ്പ് നികത്തില്‍ അഖില്‍ കൃഷ്ണ (ഉണ്ണിക്കുട്ടന്‍ 23)എന്നിവരെയാണ് കുത്തിയതോട് സിഐ  കെ സജീവ്, എസ്‌ഐ  പി ജി മധു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണ്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്: പട്ടണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അഖില്‍ കൃഷ്ണ ( ഉണ്ണി) യുവതിയുമായി സമൂഹ മാധ്യമം വഴി പരിചയപ്പെട്ടാണ് സ്‌നേഹ ബന്ധത്തിലായത്. പിന്നീട് പട്ടണക്കാട്ടുള്ള വീട്ടില്‍ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറി. ഒരു വര്‍ഷത്തോളം പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയായതിനു ശേഷം പെണ്‍കുട്ടിയെ മാതാവ് കൊച്ചിയിലുള്ള ആതുരാലയത്തില്‍ പാര്‍പ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോഴാണ് ആശുപത്രി അധികൃതര്‍ പോലിസിനെ അറിയിച്ചത്. എറണാകുളം നോര്‍ത്ത് പോലിസ് കേസെടുത്ത് പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തി കുത്തിയതോട് പോലിസിനു കൈമാറി. ആലപ്പുഴ വനിതാ സെല്‍ എസ്‌ഐ ജെ ശ്രീദേവിയുടെ നേതൃത്വത്തില്‍ പെ ണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്് പീഡന വിവരങ്ങളും വ്യക്തമായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss