|    Oct 18 Thu, 2018 1:42 am
FLASH NEWS

വളപട്ടണം ബാങ്കിലെ ക്രമക്കേട്: മുന്‍ മാനേജരെ കസ്റ്റഡിയില്‍ വാങ്ങും

Published : 16th September 2017 | Posted By: fsq

 

കണ്ണൂര്‍: കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്ത് മുങ്ങി കഴിഞ്ഞ ദിവസം പിടിയിലായ വളപട്ടണം സഹകരണ ബാങ്ക് മുന്‍ മാനേജര്‍ മുഹമ്മദ് ജസീലി (28)നെ തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കണ്ണൂര്‍, വളപട്ടണം, മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ജസീല്‍. ചില കേസുകളില്‍ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. സാമ്പ ത്തിക ഇടപാട് നടത്തിവരികയായിരുന്ന ജസീല്‍ ഇത് തകര്‍ന്നതിനെ തുടര്‍ന്നാണ് ബാങ്കില്‍ ക്രമക്കേട് നടത്തിയതെന്നാണു പോലിസ് നിഗമനം. കേസില്‍ നാലു തവണയായി നാല് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായതിനെ തുടര്‍ന്ന് അഞ്ചാമത്തെ അനുബന്ധ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഹര്‍ജി നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss