|    Jul 25 Tue, 2017 4:24 pm
FLASH NEWS

വളപട്ടണം പാലത്തില്‍ 29മുതല്‍ ഗതാഗതനിയന്ത്രണം

Published : 27th September 2016 | Posted By: SMR

കണ്ണൂര്‍: ദേശീയപാതയിലെ വളപട്ടണം പാലത്തില്‍ അടിയന്തര അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി 29നു അര്‍ധരാത്രി മുതല്‍ നവംബര്‍ അഞ്ചുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എന്നാല്‍ ബസ്സുകളുടെ സര്‍വീസിനു നിയന്ത്രണമില്ല.
പയ്യന്നൂര്‍ ഭാഗത്തുനിന്ന് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോവുന്ന ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ തളിപ്പറമ്പ് ചിറവക്കില്‍ നിന്ന് തിരിഞ്ഞ് ശ്രീകണ്ഠപുരം-ഇരിക്കൂര്‍-ചാലോട്-തലശ്ശേരി വഴിയും കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുന്നവ തലശ്ശേരി-അഞ്ചരക്കണ്ടി-ചാലോട്-ഇരിക്കൂര്‍-ശ്രീകണ്ഠപുരം-തളിപ്പറമ്പ് വഴിയും പോവണം.
തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന, ബസ്സുകള്‍ ഒഴികെയുള്ള നാലുചക്രവാഹനങ്ങള്‍ ധര്‍മശാലയില്‍ നിന്ന് തിരിഞ്ഞ് പറശ്ശിനിക്കടവ്-കരിങ്കല്‍ക്കുഴി-കൊളച്ചേരി മുക്ക്-കമ്പില്‍-നാറാത്ത്-സ്റ്റെപ്പ് റോഡ്-കണ്ണാടിപ്പറമ്പ്-കക്കാട് വഴി കണ്ണൂരിലേക്കും കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്നവ പുതിയതെരുവില്‍ നിന്ന് തിരിഞ്ഞ് കാട്ടാമ്പള്ളി-നാറാത്ത്-കൊളച്ചേരി മുക്ക്-കരിങ്കല്‍ക്കുഴി-പറശ്ശിനിക്കടവ്-ധര്‍മശാല വഴിയും പോവേണ്ടതാണെന്നും ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക