|    Apr 23 Mon, 2018 3:11 am
FLASH NEWS

വളപട്ടണം പാലത്തിലെ അറ്റകുറ്റപ്പണി; ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സേന

Published : 2nd October 2016 | Posted By: SMR

കണ്ണൂര്‍: അറ്റകുറ്റപ്പണി നടക്കുന്ന വളപട്ടണം പാലത്തിന്റെയും ഗതാഗതത്തിന്റെയും ചുമതല പ്രത്യേക സേന ഏറ്റെടുത്തു. ഗോവ ആസ്ഥാനമായുളള തണ്ടര്‍ബോള്‍ട്ട് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സിനെയാണ് നിയമിച്ചത്.
പാലത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ ദിവസം ആരംഭിക്കുകയും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത് പാലത്തിലും സമാന്തര റോഡുകളിലും കുരുക്കിനു കാരണമാക്കുകയും ചെയ്തതോടെയാണ് പ്രത്യേക സേനയെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ആദ്യദിനം തന്നെ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ വാഹന നിയന്ത്രണത്തിനു പോലിസിനു പുറമെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രത്യേക സുരക്ഷാ സേനയെ നിയോഗിച്ചത്. സേനാംഗങ്ങളായ 40 പേരെയാണ് നിയോഗിച്ചിരുന്നത്. ഇതില്‍ ആദ്യഘട്ടത്തിലുള്ള 10 പേര്‍ ഇന്നലെ രാവിലെ കണ്ണൂരിലെത്തി. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കാനായി ഗോവയില്‍ നിന്നു പരിശീലനം ലഭിച്ച നാല് ഉദ്യോഗസ്ഥരും ജില്ലയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 20 പോലിസുകാരെ നിയോഗിച്ചിട്ടും വാഹനങ്ങളുടെ കുരുക്ക് ഒഴിവാക്കാനായിരുന്നില്ല. പാലത്തിലെ ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പോലിസുകാരുടെ സേവനം വിട്ടുനല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണു സേനയെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.അതിനിടെ, പാലത്തിലെ അറ്റകുറ്റപ്പണികള്‍ രാപകല്‍ ഭേദമന്യേ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തി ല്‍ പാലത്തിന് മുകളിലെ അടര്‍ന്നുപോയ സ്ലാബുകള്‍ ഡ്രില്ല് ചെയ്ത് ഘടിപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
പാലത്തില്‍ 14 സ്ഥലങ്ങളില്‍ വിടവുകളുണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഇവിടെയെല്ലാം എക്‌സപാന്‍ഷന്‍ ജോയ്ന്റുകള്‍ ഘടിപ്പിക്കും. ഇതിനായി 10 പേരടങ്ങുന്ന തൊഴിലാളികളാണുള്ളത്. ഈ സമയം തന്നെ പാലത്തിന്റെ അടിഭാഗത്തും പ്രവൃത്തി നടക്കുന്നുണ്ട്. പാലത്തിന്റെ ബലക്ഷയം കാരണം നേരത്തേ ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ നടത്തിയിരുന്നെങ്കിലും, ദേശീയപാതയായതിനാല്‍ ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോവുന്നതിനാലാണ് അറ്റകുറ്റപ്പണിക്കു മുതിര്‍ന്നത്. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഗതാഗതനിയന്ത്രണമാണ് വരുത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസത്തേതു പോലെ ഇല്ലെങ്കിലും ഇന്നലെയും സമാന്തര റോഡുകളില്‍ കുരുക്ക് അനുഭവപ്പെട്ടു. മാങ്ങാട്ടുപറമ്പ് വഴി പറശ്ശിനിക്കടവ്, അരിമ്പ്ര റൂട്ടിലും നാറാത്ത്, കമ്പില്‍, കാട്ടാമ്പള്ളി ഭാഗങ്ങളിലും നിരവധി വാഹനങ്ങളാണ് കടന്നുപോവുന്നത്. പലരും അമിതവേഗതയിലാണെന്നത് പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയാണ്. തലശ്ശേരി-വളവുപാറ   റോഡ് പാലം-റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം
ഇരിട്ടി: തലശ്ശേരി-വളവുപാറ റൂട്ടിലെ പാലങ്ങളുടെയും റോഡിന്റെയും പ്രവൃത്തി ഉടന്‍ തുടങ്ങി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഈ ഭാഗത്തേതുള്‍പ്പെടെ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് എംഎല്‍എയുടെ നിര്‍ദേശം.
താലൂക്ക് വികസന സമതി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇരിട്ടി-പേരാവൂ ര്‍-മണത്തണ കെഎസ്ടിപി റോഡ്  വീതികൂട്ടി ടാര്‍ ചെയ്യണം. തലശ്ശേരി-വളവുപാറ റോഡിന്റെ രണ്ടാം ഭാഗമായ കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗം പ്രവൃത്തി തുടങ്ങിയെന്നും തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള ആദ്യഭാഗം പ്രവൃത്തി ആരംഭിക്കാത്തതിനാല്‍ മലയോര ജനതയുള്‍പ്പെടെയുള്ളവരും തലശ്ശേരി-ബംഗളൂരു അന്തര്‍ സം സ്ഥാന യാത്രികരും കടുത്ത യാത്രാദുരിതത്തിലാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയോര മേഖലയില്‍ വനം വകുപ്പ് അനുമതിയില്ലാത്തതിനാല്‍ റോഡരികില്‍ മരം കാല്‍നട-വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണ്. ഇത് ഉടന്‍ മുറിച്ച് മാറ്റണം. കുന്നോത്ത് കഴിഞ്ഞ ദിവസം മരം വീണ് തകര്‍ന്ന ഷോപ്പിന് നഷ്ടപരിഹാരം നല്‍കണമെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ആവശ്യപ്പെട്ടു.
ഇരിട്ടി താലൂക്ക് ഓഫിസില്‍ യോഗം ചേരാന്‍ സ്ഥല പരിമിതിയുള്ളതിനാല്‍ അടുത്തമാസം മുതല്‍ ഇരിട്ടി ഐബിയില്‍ യോഗം ചേരാനും തീരുമാനിച്ചു. കലക്ടര്‍ ഏറ്റെടുത്ത ജില്ലയിലെ ഈന്തുകരി  കോളനിയില്‍ പോലും അടിസ്ഥാനസൗകര്യം ഇനിയുമകലെയാണെന്നു അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യന്‍ പറഞ്ഞു. എടൂര്‍-കരിക്കോട്ടക്കരി പാതയില്‍ മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപെട്ട് കുന്നിടിച്ചില്‍ ഭീഷണി നേരിടുന്ന റോഡിന്റെ പാര്‍ശ്വഭിത്തി അടിയന്തിരമായി കെട്ടി സംരക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കുന്നിടിഞ്ഞ് ആറളം വില്ലേജ് ഓഫിസ് തകരുമെന്നും കേരള കോണ്‍ഗ്രസ് ജേക്കബിലെ തോമസ് തയ്യില്‍ പറഞ്ഞു. വിവധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോര്‍ജ്കുട്ടി ഇരുമ്പുകുഴി, ബി കെ ഖാദര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അഡിഷണല്‍ തഹസില്‍ദാര്‍ കെ കെ സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭ സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കാത്തത് വിമര്‍ശനത്തിനിയാക്കി. ഇരിട്ടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ എന്ത് നടപടിയെടുത്തെന്ന ചോദ്യത്തിന്, പോലിസിന് എല്ലാ പിന്തുണയും നല്‍കിയതായും സേനാംഗങ്ങളുടെ എണ്ണക്കുറവ് കാരണം കരുക്ക് പരിഹരിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഉസ്മാന്‍ പറഞ്ഞു. കാട്ടാനശല്യം തടയാന്‍ കര്‍ശനടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss