|    Jan 19 Thu, 2017 2:28 pm
FLASH NEWS

വളപട്ടണം പാലത്തിലൂടെയുള്ള ബസ് സര്‍വീസ് 14 മുതല്‍ നിര്‍ത്തിവയ്ക്കും

Published : 12th July 2016 | Posted By: SMR

കണ്ണൂര്‍: വളപട്ടണം പാലത്തിന്റെ ശോച്യാവസ്ഥക്ക് ശാശ്വതപരിഹാരം കാണാത്ത ദേശീയപാതാ വിഭാഗം അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പാലത്തിലൂടെ പോവുന്ന മുഴുവന്‍ സ്വകാര്യബസ്സുകളും 14 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
എല്ലാ വര്‍ഷവും മഴക്കാലത്ത് വളപട്ടണം പാലത്തില്‍ കുഴികള്‍ രൂപപ്പെടുകയും ഇതുവഴിയുള്ള യാത്ര ദുസ്സഹമാവുകയും ചെയ്യാറുണ്ട്. എന്നാല്‍ താല്‍ക്കാലികമായി കുഴിയടയ്ക്കുകയല്ലാതെ ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. പാലത്തിന് മുകളില്‍ ഇന്റര്‍ലോക്കോ പാലം കോ ണ്‍ക്രീറ്റോ നടത്താതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുകയില്ല. യാതൊരു ദീര്‍ഘവീക്ഷണവുമില്ലാത്ത സമീപനമാണ് ഉദ്യോഗസ്ഥരുടേത്.
റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി, എന്‍എച്ച് ഓഫിസുകള്‍, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ ധര്‍ണ നടത്താനും കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ചെയര്‍മാന്‍ വി ജെ സെബാസ്റ്റ്യന്‍, ഭാരവാഹികളായ കെ രാജുകുമാര്‍, പി രജീന്ദ്രന്‍, സി എം ശിവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക