|    Jul 21 Sat, 2018 1:12 pm
FLASH NEWS

വളത്തിന് സബ്‌സിഡി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നാലു പ്രതികളും റിമാന്‍ഡില്‍

Published : 29th September 2017 | Posted By: fsq

 

പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയില്‍ വളത്തിന് ആനുകുല്യം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന നാലംഗ സംഘം റിമാന്‍ഡില്‍. തിരുവനന്തപുരം വെള്ളറട അരുവാട്ടുകോണം സുകുമാരി വിലാസത്തില്‍ രാം വില്‍സന്‍ (46) ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സൗപര്‍ണികയില്‍ വിവേക് (25), കൊല്ലം ആശ്രമം കല്ലില്‍ രമേശ് കുമാര്‍ (28) ആലപ്പുഴ വലിയകുളങ്ങര പുത്തന്‍തറ കിഴക്കയില്‍ ജയകൃഷണന്‍ (27) എന്നിവരാണ് തട്ടിപ്പു സംഘത്തി ല്‍ അറസ്റ്റിലായത്. പ്രതികളെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു. ഐപി സി468,471 ,417 വകപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയ വികാരി ഫാദര്‍ ജോസ്‌കരിങ്ങടയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് പേരാമ്പ്ര എസ്‌ഐ സിജിത്ത് പ്രതികളെ പിടിക്കൂടിയത്. ഫാദര്‍ ജോസിനെ ഫോണില്‍ ബന്ധപ്പെട്ട് ഒരു ലക്ഷത്തി പതിനാറായിരം രൂപ സബ്‌സിഡി ലഭിക്കാന്‍ 29,500 രൂപയുടെ വളംവാങ്ങണമെന്നാവശ്യപ്പെടുകയായിരുന്നു. കൊച്ചി ആസ്ഥാനമായുള്ള കൊച്ചിന്‍ അഗ്രോ കെമിക്കല്‍ റിസര്‍ച്ചിന്റെ വ്യാജ രശീതിയിലായിരുന്നു തട്ടിപ്പ്.ഇതിന്റെ ഫറോക്ക് മാനേജര്‍ എന്ന പേരിലാണ് സംഘത്തലവന്‍ രാം വില്‍സന്‍ പരിചയപ്പെടുത്തിയത്. 3300 രൂപ വിലയുള്ള 50 കിലോചാക്കില്‍ നിന്നും 25 കിലോയുടെ ആറ് പേക്കറ്റ് വളമാണ് വിതരണത്തിനായി എത്തിച്ചത്. പ്രതികള്‍ ക്രിസ്ത്യന്‍ വികാരിമാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് തട്ടിപ്പു നടത്തിവരുന്നത്. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഇവരുടെ തട്ടിപ്പു നടന്നിട്ടുണ്ടോയെന്ന് അന്യേഷണം നടത്തിവരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss