|    Jul 19 Thu, 2018 3:20 pm
FLASH NEWS

വളം സബ്‌സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക്; വിതരണം ആധാര്‍ ആധാരമാക്കി

Published : 14th September 2017 | Posted By: fsq

 

ആലപ്പുഴ: കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വളം വിതരണം ചെയ്യുന്ന കൃഷി വകുപ്പ് അംഗീകൃത ഏജന്‍സികള്‍ക്ക് ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷന്‍ പോയന്റ് ഓഫ് സെയില്‍സ് (പിഒഎസ്) മെഷീന്‍ നല്‍കും. കര്‍ഷകരുടെ ഫിംഗര്‍ പ്രി ന്റും ആധാര്‍ നമ്പരും ഈ മെഷീനില്‍   രേഖപ്പെടുത്തിയാണ് വളം ലഭ്യമാക്കുക. വളത്തിന് അനുവദിച്ചിട്ടുള്ള സബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന  ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. വളം കൈപ്പറ്റുന്ന കര്‍ഷകര്‍ക്ക് വില്‍പ്പന വില രേഖപ്പെടുത്തിയ ബില്ല് മെഷീനിലൂടെ ലഭിക്കും. ജില്ലയിലെ 180 എജന്‍സികള്‍ക്ക് സൗജന്യമായി നല്‍കുന്ന പി ഒ എസ് മെഷീനുകളുടെ വിതരണോദ്ഘാടനം 15ന് ജില്ലാ കളക്ടര്‍ ടി വി അനുപമ നിര്‍വ്വഹിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ പ്രേംകുമാര്‍, ഫാക്ട് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ജോസ് പോള്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ  അനില്‍ രാഘവന്‍(ഫിനാന്‍സ് ആന്റ് സെയില്‍സ്), എസ് മുരളീകൃഷ്ണന്‍ (ലോജിസ്റ്റിക്‌സ്), സെയില്‍സ് ഓഫീസര്‍ ആര്‍ രാജന്‍, കൃഷി, വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി എന്നിവര്‍ പങ്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss