|    Sep 20 Wed, 2017 9:49 pm
FLASH NEWS

വളം വില്‍പന ഓണ്‍ലൈനില്‍; കണ്ണൂര്‍ പ്രഥമ ഇ-പോസ് ജില്ല

Published : 16th November 2016 | Posted By: SMR

കണ്ണൂര്‍: കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയോടെ വിതരണം ചെയ്യുന്ന രാസവളങ്ങള്‍ ഓണ്‍ലൈന്‍ വഴി ഗുണഭോക്താക്കളില്‍ എത്തിക്കുന്ന സംസ്ഥാനത്തെ ആദ്യജില്ലയായി കണ്ണൂര്‍ മാറി. ചെറുകിട വില്‍പ്പന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പിഒഎസ് യന്ത്രങ്ങള്‍ വഴിയാണ് സേവനം ലഭ്യമാവുക. ഇതിനകം 200 സ്ഥാപനങ്ങള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 150 എണ്ണം മാത്രമാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഫാക്റ്റിനാണ് ഇതിന്റെ ചുമതല. 70 പിഒഎസ് മെഷീന്‍ ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാക്കും. ഡിസംബറോടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ 200 മെഷീനുകള്‍ സ്ഥാപിക്കാനാണ് ഫാക്റ്റ് ഉദ്ദേശിക്കുന്നത്. പിഒഎസ് മെഷീനുകളില്‍ ആധാര്‍ നമ്പര്‍ നല്‍കി വിരലടയാളം പതിപ്പിച്ചാല്‍ രാസവള കമ്പനികളുടെയും ഉല്‍പ്പന്നങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവും. ഇതുവഴി കര്‍ഷകര്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാം എന്ന സൗകര്യവുമുണ്ട്. കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 16 ജില്ലകളിലാണ് ഇതിനായുള്ള ഇ-പോസ് പരിശീലനം നല്‍കുന്നത്. ആധാര്‍ രജിസ്‌ട്രേഷന്‍ 100 ശതമാനം വിജയകരമായി പൂര്‍ത്തിയാക്കിയ ജില്ലയെന്ന നിലയ്ക്കാണ് കണ്ണൂര്‍ പരിശീലത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. കാര്‍ഷികരംഗത്തും കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പിഒഎസ് മെഷീന്‍ മുഖേന സേവനലഭ്യത ഉറപ്പുവരുത്തുന്നത്. ജില്ലയിലെ വ്യാപാരികള്‍ക്കും കൃഷി ഓഫിസര്‍മാര്‍ക്കും നല്‍കിയ ഓണ്‍ലൈന്‍ പരിശീലന പരിപാടി കലക്്ടറേറ്റ് ഓഡിറ്റോറിയത്തില്‍ എഡിഎം മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. ഫാക്റ്റ് ചീഫ് ജനറല്‍ മാനേജര്‍ നന്ദകുമാര്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ അനില്‍ രാഘവന്‍, രജനി മോഹന്‍, ആന്‍ഡ്രൂസ് വര്‍ഗീസ് സംസാരിച്ചു. കൃഷി ഓഫിസര്‍മാരും കര്‍ഷകരും വ്യാപാരികളും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക