|    Feb 26 Mon, 2018 9:01 am
FLASH NEWS

വളം-കീടനാശിനി ഉല്‍പ്പാദനം:സര്‍ക്കാര്‍ നയത്തിനനുസരിച്ച് കമ്പനികള്‍ നിര്‍മാണത്തിനു മാറ്റം വരുത്തണമെന്ന്

Published : 17th January 2017 | Posted By: fsq

 

തൃശൂര്‍: ജൈവകൃഷിയും ജൈവ വളപ്രയോഗവും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയത്തിന്റെ അടിസ്ഥാനത്തില്‍ വളം-കീടനാശിനി ഉല്‍പ്പാദനത്തിലും മാറ്റം വരുത്തുന്നതിനുളള നടപടികള്‍ കമ്പനി ആരംഭിക്കണമെന്ന് കൃഷി മന്ത്രി പറഞ്ഞു. കൃഷിക്കുളള രാസവള സബ്‌സിഡിയും രാസകീടനാശിനി സബ്‌സിഡിയും നേരിട്ട് കര്‍ഷകന്റെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ജില്ലാ തല പരിശീലനം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും ഉപയോഗം പരമാവധി നിരുത്സഹാപ്പെടുത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ഇവയുടെ ഉപയോഗം നിരീക്ഷക്കുന്നതിന് കൃഷി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി നിലവില്‍ വരുന്നതോടെ ഏതൊക്കെ കര്‍ഷകന്‍ എത്ര അളവില്‍ വളവും കീടനാശിനിയും ഉപയോഗിക്കുന്നെന്ന കണക്ക് സര്‍ക്കാരിന് ലഭിക്കും. അമിതമായ വളം-കീടനാശിനി പ്രയോഗം കണ്ടെത്തുന്നതിന് ഇതു വഴി സാധിക്കും. മണ്ണിന്റെ സ്വാഭാവിക ഫലഭുയിഷ്ഠിത വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടി ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. വളം സബ്‌സിഡി നേരിട്ട് അക്കൗണ്ടിലേക്ക് എത്തിക്കുന്നതിന് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിക്കു വേണ്ട സൗകര്യങ്ങളെക്കുറിച്ചുളള പരിശീലനമാണ് ടൗണ്‍ ഹാളില്‍ നടത്തിയത്.  കേന്ദ്രരാസവള മന്ത്രാലയം, ഫാക്ട്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, കൃഷി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ രാസവള കീടനാശിനി ഡീലര്‍മാര്‍ക്കും കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു പരിശീലനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം.സി.കെ.അനന്തകൃഷ്ണന്‍, ഫാക്ട് മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജര്‍ ഡി.നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.ഡി.തിലകന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.സുരേഷ്, ഡിഡിഎ ജയശ്രീ, ഇഫ്‌കോ സീനിയര്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ പി.എ.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss