|    Nov 22 Wed, 2017 12:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വല നിര്‍മാണശാലകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും: ഫിഷറീസ് മന്ത്രി

Published : 17th November 2016 | Posted By: SMR

കൊച്ചി: ബോട്ട് നിര്‍മാണ കേന്ദ്രങ്ങള്‍ക്കും വലനിര്‍മാണശാലകള്‍ക്കും രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മന്ത്രിയുടെ നേതൃത്വത്തില്‍ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്റ്റ് ഭേദഗതി ശുപാര്‍ശകള്‍ സംബന്ധിച്ച് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോട്ടു നിര്‍മാണ കേന്ദ്രങ്ങളും വലനിര്‍മാണശാലകളും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതോടൊപ്പം അശാസ്ത്രീയമായ വലനിര്‍മാണത്തിനു തടയിടാനുള്ള നടപടികളും സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.
ചെറുമല്‍സ്യങ്ങള്‍ പിടിക്കുന്നതു തടയാനായി കൂടുതല്‍ ഇനം മല്‍സ്യങ്ങളുടെ മിനിമം ലീഗല്‍ സൈസ് നിശ്ചയിച്ച് വിജ്ഞാപനമിറക്കും. മല്‍സ്യബന്ധനമേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ച ലക്ഷ്യമാക്കിയാണു പുതിയ നടപടികള്‍. തീരത്തോടുചേര്‍ന്ന് 50 മീറ്ററിനുള്ളി ല്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളികളെ സംരക്ഷിതകേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കാനും ഇതിലൂടെ കടലാക്രമണം മൂലമുണ്ടാവുന്ന സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് യോഗത്തില്‍ മല്‍സ്യത്തൊഴിലാളികളുമായി ചര്‍ച്ചനടത്തി.
സംസ്ഥാനത്തെ കശുവണ്ടി ഉല്‍പാദനം വര്‍ധിക്കുന്നതിന്റെ ഭാഗമായി 2,500 ഏക്കറില്‍ കാഷ്യൂ ഗാര്‍ഡന്‍ രൂപീകരിക്കുമെന്നു മന്ത്രി പറഞ്ഞു. കശുവണ്ടി മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ചു സംസ്ഥാന ആസൂത്രണ ബോര്‍ഡുമായിട്ടുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതികള്‍ക്കായി രണ്ടുലക്ഷം കശുവണ്ടിചെടികളാണ് ആവശ്യമുള്ളത്. ഒരു ഹെക്ടറില്‍ 200 തൈ നടാം. ഇതിനാവശ്യമായ തൈ വകുപ്പ് സൗജന്യമായി ലഭ്യമാക്കും. തൈ നടുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സാങ്കേതിക പരിജ്ഞാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക