|    Oct 22 Sun, 2017 5:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വല്ലാര്‍പാടം വഴി കടത്താന്‍ ശ്രമിച്ച വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചു

Published : 7th September 2016 | Posted By: SMR

കൊച്ചി: ദുബയില്‍ നിന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കോടി രൂപയുടെ വിദേശനിര്‍മിത സിഗരറ്റുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി.  6,560 കാര്‍ട്ടണുകളിലായി സൂക്ഷിച്ചിരുന്ന 65,600 പാക്കറ്റ് ബ്രാന്‍ഡ് സിഗരറ്റുകളാണ് പിടികൂടിയത്.
മൊത്തം ഇന്ത്യന്‍ വിപണിയില്‍ 2.20 കോടി വിലവരുന്ന 3.12 ലക്ഷം സിഗരറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഞായറാഴ്ച കൊച്ചിയിലെത്തിയ കപ്പലില്‍ കള്ളക്കടത്ത് സാധനങ്ങളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കണ്ടെയ്‌നറുകള്‍ കസ്റ്റഡിയിലെടുത്തു.  ജിപ്‌സം ബോര്‍ഡുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റുകള്‍.ദേവാ ഇംപെക്‌സ് എന്ന സ്ഥാപനത്തിനു വേണ്ടിയാണ് സിഗരറ്റ് കടത്തിക്കൊണ്ടുവന്നത്.സിഗരറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിന് 150 ശതമാനം ഡ്യൂട്ടിയടക്കേണ്ടതുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക