|    Sep 25 Mon, 2017 4:32 am
FLASH NEWS

വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ തീപ്പിടിത്തം

Published : 21st April 2016 | Posted By: SMR

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വന്‍ തീപ്പിടിത്തം. ആളപായമോ നാശനഷ്ടമോ ഇല്ല. തീപ്പിടിത്തത്തിന് കാരണം വ്യക്തമല്ല. ഇന്നലെ രാവിലെ 10.30ഓടെ ആയിരുന്നു സംഭവം.
വല്ലാര്‍പാടം പള്ളിക്ക് സമീപമുള്ള പത്ത് ഏക്കര്‍ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. കായലിന്റെ തീരമായതിനാല്‍ ശക്തമായ കാറ്റുമൂലം പെട്ടന്ന് തീ ആളി പടരുകയായിരുന്നു. നിരവധി കണ്ടലുകള്‍ക്കും മരങ്ങള്‍ക്കും തീ പിടിച്ചു. പ്രദേശത്ത് മണിക്കൂറുകളോളം പുകനിറഞ്ഞുനിന്നത് വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
വൈപ്പിന്‍, ഗാന്ധിനഗര്‍, ക്ലബ്ബ് റോഡ് എന്നിവിടങ്ങളില്‍നിന്നും എത്തിയ നാലു യൂനിറ്റ് അഗ്നിശമന സേന മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കായലില്‍നിന്നും മോട്ടറിന്റെ സഹായത്തോടെ വെള്ളമടിച്ച് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് തീ പൂര്‍ണമായും അണച്ചത്.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ലീസിന് കൊടുത്തിരിക്കുകയാണ്.
തീപ്പിടിത്തമുണ്ടാവുമ്പോള്‍ നിരവധി കണ്ടെയ്‌നര്‍ ലോറികള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു.
ഈ വാഹനങ്ങളെല്ലാം നാട്ടുകാരുടെ സഹായത്തോടെ പെട്ടന്ന് മാറ്റാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക