|    Oct 19 Fri, 2018 1:30 am
FLASH NEWS

വല്ലപ്പുഴ -മുളയങ്കാവ് റോഡ് നവീകരണത്തിന്ു നടപടികളായി

Published : 28th September 2017 | Posted By: fsq

 

പട്ടാമ്പി: വല്ലപ്പുഴ-മുളയങ്കാവ് റോഡ് നവീകരണത്തിനുളള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ തുടങ്ങാന്‍ പൊതുമരാമത്ത് വകുപ്പ്. വല്ലപ്പുഴ-മുളയങ്കാവ് റോഡില്‍ നിലവിലെ ഗതാഗത പ്രശ്‌നങ്ങളെ കുറിച്ച് തേജസ് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വല്ലപ്പുഴ പഞ്ചായത്ത് ഒന്നിലധികം തവണ സമരപരിപാടികളും നടത്തിയിരുന്നു. വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ യാറത്തിന്റെ അടുത്ത് നിന്ന് കുലുക്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുളയങ്കാവ് വരെയുള്ള റോഡാണ് നവീകരിക്കുന്നത്. രണ്ട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡായതിനാല്‍ പഞ്ചായത്തുകളുടെ സഹകരണം റോഡ് പണിക്കാവശ്യമുണ്ട്. റോഡ് പണിക്ക് 3 കോടി രൂപയാണ് നിലവില്‍ വകയിരുത്തിതെന്ന് പട്ടാമ്പി എംഎല്‍എ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്  മുന്‍ എംഎല്‍എ സി പി മുഹമ്മദിന്റെ ശ്രമഫലമായി 9 കോടി രൂപ റോഡിനുവേണ്ടി അനുവദിച്ചിരുന്നതിന്റെ രേഖകള്‍ മുന്‍ വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്മാന്‍ കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം ഇപ്പോള്‍ അനുവദിച്ച മൂന്നുകോടി ഉപയോഗിച്ച് വല്ലപ്പുഴ മുളയങ്കാവ് റോഡിന്റെ പണി പൂര്‍ത്തിയാക്കാനാവില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss