|    Oct 15 Mon, 2018 8:58 pm
FLASH NEWS

വല്ലപ്പുഴയില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു

Published : 15th September 2017 | Posted By: fsq

 

പട്ടാമ്പി: വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് പരിധിയിലും പരിസര പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി. പരിചിതരും അറിയപ്പെടുന്ന ക്രിമിനലുമായത് കൊണ്ട് അക്രമങ്ങള്‍ക്കിരയാകുന്നവര്‍ പോലിസിലോ മറ്റോ പരാതിപ്പെടാന്‍ ധൈര്യപ്പെടുന്നില്ല.രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് ആക്രമങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ യാത്രക്കാരായകൊണ്ടോട്ടി സ്വദേശികളായ യുവാക്കളില്‍ നിന്ന് ഭീഷണിപ്പെടുത്തി 5000 രൂപ അപഹരിച്ചിരുന്നു. സംഭവം നടന്നതറിഞ്ഞ നാട്ടുകാര്‍ ഇടപെട്ട് 3500 രൂപ തിരികെ വാങ്ങി നല്‍കി. അതിനു പുറമെ കഴിഞ്ഞ ദിവസം കുളപ്പുള്ളി വല്ലപ്പുഴ റോഡില്‍ കട നടത്തുന്ന വല്ലപ്പുഴക്കാരനായ കബീറിനെ അക്രമികള്‍ ഭീഷണിപ്പെടുത്തി. സഹായത്തിന് വിളിച്ച പ്രദേശവാസികളാണ് ഇയാളെ വീട്ടില്‍ കൊണ്ടാക്കിയത്. നേരത്തെ സാമുഹിക വിരുദ്ധ ശല്യം രൂക്ഷമായപ്പോള്‍ പോലിസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വല്ലപ്പുഴ റെയില്‍വേ ഗെയിറ്റിനടുത്ത് താമസിക്കുന്ന ചില ക്രിമിനലുകളുടെ നേതൃത്വത്തിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. സാമുഹിക വിരുദ്ധ ശല്യത്തിനെതിരെ വിവിധ പാര്‍ട്ടികളും വ്യാപാരികളും പ്രതികരണവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss