|    Jan 22 Sun, 2017 3:58 pm
FLASH NEWS

വല്ലപ്പുഴയില്‍ എസ്ഡിപിഐ പ്രചാരണം ശക്തം: മുന്നണികള്‍ക്ക് അടിപതറുന്നു

Published : 30th October 2015 | Posted By: SMR

വല്ലപ്പുഴ: പതിമൂന്നാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് സ്ത്രീ ശാക്തീകരണ രംഗത്ത് ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആസ്യ മാനുവാണ്. നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ആസ്യ വാര്‍ഡില്‍ സ്ത്രീകളെ അവകാശ ബോധത്തെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുകയും, ജനങ്ങള്‍ക്ക് വേണ്ടി ഭരണരംഗത്തെ സ്ത്രീകള്‍ നിസ്തുലമായ സേവനങ്ങള്‍ ചെയ്ത് കൊടുക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് പകര്‍ന്ന് കൊണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് സജീവമാണ്.
ഭരണ വിരുദ്ധ വികാരം ഏറെ ഉള്ള വാര്‍ഡില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ഏറെ ചര്‍ച്ചയായിട്ടുണ്ട്.
വല്ലപ്പുഴ പഞ്ചായത്ത് ജനറല്‍ വനിത 3ാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ബിബിത വാസു ജന ഹൃദയങ്ങള്‍ കീഴടക്കി സജീവമാകുന്നു. കാലങ്ങളായി ആശാ വര്‍ക്കറായി ഈ വാര്‍ഡിലെ ഓരോ കുടുംബത്തെയും നേരിട്ടറിയുന്ന ബിബിത വാസു നാട്ടുകാര്‍ക്ക് എന്നും പ്രിയപ്പെട്ടവള്‍ ആണ്.
ജാതി മത ഭേദമന്യേ നാട്ടുകാരുടെ സ്വന്തം ബിബി തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
ഈ വാര്‍ഡിലും നാട്ടുകാര്‍ എസ്ഡിപിഐയെ ഏറ്റെടുത്തു കഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക