|    Jan 22 Sun, 2017 9:45 pm
FLASH NEWS

വലുപ്പത്തില്‍ രണ്ടാം സ്ഥാനം: വയനാട്ടില്‍ ടൈറ്റാന്‍ അറം പൂത്തു

Published : 20th July 2016 | Posted By: mi.ptk

Titan-Arum

മാനന്തവാടി: ലോകത്തില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള പുഷ്പം ടൈറ്റാന്‍ അറം പേര്യയില്‍ വിരിഞ്ഞു. ചീഞ്ഞഴുകിയ എലിയുടെ മണം പരത്തുന്ന പൂവായതിനാല്‍ ശവപുഷ്പം എന്നും അറിയപ്പെടുന്ന ഇതിന് രണ്ടര മീറ്റര്‍ വരെ ഉയരമുണ്ടാവും. പേര്യയില്‍ തിങ്കളാഴ്ച രാത്രി വിരിഞ്ഞ പൂവിന്റെ നീളം രണ്ടു മീറ്ററാണ്. അമോഫോഫല്ലാസ് ടൈറ്റാനിയം എന്നാണ് ശാസ്ത്രീയ നാമം. പേര്യ 36ലെ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലായിരിക്കാം രാജ്യത്തുതന്നെ ആദ്യമായി ടൈറ്റാന്‍ അറം വിരിഞ്ഞതെന്നും അഭിപ്രായമുണ്ട്. 40 വര്‍ഷത്തോളം ആയുസ്സുള്ള ചേന വര്‍ഗത്തില്‍പ്പെട്ട ഈ ചെടി രണ്ടോ മൂന്നോ തവണ മാത്രമാണു പുഷ്പിക്കുക. രണ്ടു ദിവസത്തിനകം പൂവ് വാടിത്തുടങ്ങും. 3000ഓളം സസ്യവൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ജര്‍മന്‍ പൗരനായിരുന്ന വോള്‍ഫ് ഗേങ് ന്യൂകാഫ് ആണു സ്ഥാപിച്ചത്. 55 ഏക്കര്‍ ഭൂമിയിലാണ് അത്യപൂര്‍വ സസ്യജാലങ്ങള്‍ ഇദ്ദേഹം നട്ടുവളര്‍ത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,506 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക