|    Jun 20 Wed, 2018 3:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വലിയ മെത്രാപോലീത്തയ്ക്ക് പിറന്നാള്‍ആശംസയുമായി ഗാനഗന്ധര്‍വന്‍

Published : 25th January 2017 | Posted By: fsq

 

കോഴഞ്ചേരി: ദൈവസ്‌നേഹം വര്‍ണിച്ചിടാന്‍ വാക്കുകള്‍ പോരാ……. ഗാനഗന്ധര്‍വന്റെ ചുണ്ടില്‍നിന്ന് ക്രൈസ്തവ ഭക്്തിഗാനത്തിന്റെ ഈരടികള്‍ ഉയര്‍ന്നപ്പോള്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയ്ക്കു സംശയം. ഇതു പാട്ടോ, തിയോളജിയോ….’നൂറാം ജന്മദിനത്തിലേക്കു കടക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയ്ക്ക് ആശംസ നേരാനെത്തിയതായിരുന്നു ഡോ. കെ ജെ യേശുദാസും പത്‌നി പ്രഭ യേശുദാസും. പരസ്പരം ആശംസകള്‍ കൈമാറിക്കൊണ്ടായിരുന്നു ഇരുവരും സംഭാഷണം തുടങ്ങിയത്. വരാനിരിക്കുന്ന ജന്മദിനത്തിന് തനിക്ക് ആശംസ നേരാനെത്തിയ യേശുദാസിനോട് അദ്ദേഹത്തിന്റെ കഴിഞ്ഞ ജന്മദിനത്തിന്റെ ആശംസയാണ് വലിയ മെത്രാപോലീത്ത കൈമാറിയത്. കേക്ക് മുറിച്ച് ഇരുവരും സന്തോഷം പങ്കിട്ടു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്‌റ്റെല്ലാ തോമസിന്റെ വസതിയിലാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്.എല്ലാ ജീവജാലങ്ങളെയും ഒരേപോലെ കാണാനും അവയെ സ്‌നേഹിക്കാനും സമൂഹത്തെ പഠിപ്പിച്ച വ്യക്തിത്വമാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന് ഡോ. കെ ജെ യേശുദാസ് പറഞ്ഞു. മാര്‍ ക്രിസോസ്റ്റത്തിനെപ്പോലെയുള്ളവരുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതും ഇവര്‍ക്കൊക്കെ ഒപ്പം ഇരിക്കാനും കഴിയുന്നത് ദൈവത്തിന്റെ കൃപ കൊണ്ടാണെന്നും ഇതിനു നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ബ്ലെസി, ഗാനരചയിതാവ് ആര്‍ കെ ദാമോദരന്‍, ഡോ. എം എസ് സുനില്‍ സന്നിഹിതരായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss