|    Oct 19 Thu, 2017 4:52 pm
FLASH NEWS
Home   >  Editpage  >  Second edit  >  

വലിയ തമാശ

Published : 6th October 2017 | Posted By: fsq

 

നരേന്ദ്രമോദി രാജ്യത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ആഗോളതലത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പൊളിച്ചടുക്കിയതാണെന്നു വിമര്‍ശകര്‍ പരിഹസിക്കാറുണ്ട്. കഴിഞ്ഞ നവംബര്‍ 8നു ജനങ്ങളെ മുഴുവന്‍ വരിനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയ നോട്ട് റദ്ദാക്കല്‍ നടപടിയുടെ ഗുണദോഷങ്ങളെക്കുറിച്ച് ഇന്നും ബാങ്കധികൃതര്‍ക്ക് കൃത്യമായ ഒരു റിപോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. വിനീതവിധേയനായ ഒരു ഗവര്‍ണര്‍ ബാങ്കിനുണ്ടായി എന്നതു മാത്രമായിരുന്നില്ല കാര്യം. ധനശാസ്ത്രത്തിന്റെ എബിസിഡി അറിയാത്ത നാടകകൃത്തുക്കള്‍ പ്രധാനമന്ത്രിയുടെ ഓഫിസിലിരുന്ന് എല്ലാം കീഴ്‌മേല്‍ മറിക്കുന്ന നടപടികള്‍ സ്വീകരിക്കുമ്പോള്‍ പേടിച്ചരണ്ട ബാങ്കധികൃതര്‍ മൗനംപാലിച്ചു എന്നു കരുതാം. മോദിയുടെ ധനശാസ്ത്രജ്ഞരും ഹിന്ദുത്വപ്രചാരകരും പ്രചാരത്തിലുള്ള കറന്‍സിയുടെ 25 ശതമാനം ഒളിവില്‍ പോവുമെന്ന ധാരണയില്‍ ഉമിനീര് ഒഴുക്കുകയായിരുന്നു. ഒന്നുമുണ്ടായില്ലെന്നു മാത്രമല്ല, ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന മേനി ചൈന തിരിച്ചുപിടിക്കുകയും ചെയ്തു. ചെറുകിട കച്ചവടക്കാരും തൊഴിലാളികളും ഗതിമുട്ടി. ഇപ്പോള്‍ ബാങ്ക് പറയുന്നത് തിരിച്ചുവന്ന നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്നാണ്. വലിയ തമാശയാണിത്. അതിനിടയില്‍ യഥാര്‍ഥ കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കുന്നതിന്റെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക