|    Feb 27 Mon, 2017 5:45 am
FLASH NEWS
Home   >  Sports  >  Others  >  

വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കുക ഇനി ഇന്ത്യയുടെ ലക്ഷ്യം: ഓള്‍ട്ട്മാന്‍സ്

Published : 1st November 2016 | Posted By: SMR

ഖൗത്താന്‍ (മലേസ്യ): ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയിലെ കിരീടനേട്ടം ഒരു തുടക്കം മാത്രമാണെന്നും വലിയ ടൂര്‍ണമെന്റുകളില്‍ ജയിക്കുകയാണ് ഇനി ടീമിന്റെ ലക്ഷ്യമെന്നും കോച്ച് റോളന്റ് ഓള്‍ട്ട്മാന്‍സ് പറഞ്ഞു. ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് കിരീടം ചൂടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദ്ധവൈരികളായ പാകിസ്താനെതിരേ കളിക്കുമ്പോള്‍ അത് എത്രത്തോളം പ്രധാനമാണെന്ന് അറിയാമെന്നും ടീമിലെ മുഴുവന്‍ താരങ്ങളും ഉജ്ജ്വല പ്രകടനമാണ് നടത്തിയതെന്നും കോച്ച് ചൂണ്ടിക്കാട്ടി. ”കിരീട ഫേവറിറ്റുകളായാണ് ഇന്ത്യ മലേസ്യയിലെത്തിയത്. അതുകൊണ്ടു തന്നെ കിരീടം നേടുകയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. കിരീട ഫേവറിറ്റുകളെന്നത് ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കിയപ്പോള്‍ മറ്റു ടീമുകള്‍ യാതൊരു സമ്മര്‍ദ്ദവുമി ല്ലാതെയാണ് എത്തിയത്”- ഓള്‍ട്ട്മാന്‍സ് വിശദമാക്കി.
”ഫൈനലില്‍ പാകിസ്താനെതിരേ അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്ത മാനസികധൈര്യം എനിക്ക് ഏറെ അഭിമാനം ന ല്‍കുന്നു. രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത ശേഷം രണ്ടു ഗോളുകള്‍ വഴങ്ങേണ്ടിവന്നത് ഇരുടീമിനും തുല്യസാധ്യത നല്‍കിയിരുന്നു. ഇന്ത്യന്‍ ഹോക്കി ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ചാംപ്യന്‍സ് ട്രോഫി വിജയം. ലോകത്തെ മുഴുവന്‍ ടീമുകളും അണിനിരക്കുന്ന ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകളില്‍ ജയിക്കുകയാണ് ഇനി ഞങ്ങളുടെ ലക്ഷ്യം”- കോച്ച് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിനെ മമതാ ബാനര്‍ജി അഭിനന്ദിച്ചു
കൊല്‍ക്കത്ത: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിനന്ദിച്ചു.
ഇന്ത്യന്‍ ടീമിന്റെ വിജയം മഹത്തരമാണെന്നും രാജ്യത്തിന്റെ അഭിമാനം വാനോളമുയ ര്‍ത്തുന്ന പ്രകടനമാണിതെന്നും മമത ഇമെയില്‍ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.
ഇന്ത്യയുടെ ജയം രാജ്യത്തെ സൈനികര്‍ക്ക് സമര്‍പ്പിക്കുന്നതായി മല്‍സരശേഷം ഇന്ത്യന്‍ ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് പറഞ്ഞു. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ 3-2 നാണ് ഇന്ത്യ തകര്‍ത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day