|    Oct 16 Tue, 2018 8:21 pm
FLASH NEWS

വലിയ കൂനമ്പായിക്കുളം ഭദ്രകാളീ ക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവം ആരംഭിച്ചു

Published : 22nd September 2017 | Posted By: fsq

 

കൊല്ലം:വടക്കേവിള വലിയകൂനമ്പായിക്കുളം ഭദ്രകാളിദേവീക്ഷേത്രത്തിലെ നവരാത്രി ഉല്‍സവം ആരംഭിച്ചു. ഇന്ന് രാവിലെ 10ന് നെയ്യഭിഷേകം, 6.55ന് ബ്രഹ്മചാരിണിപൂജ, ഏഴുമുതല്‍ നൃത്തവിസ്മയം. 23ന് രാവിലെ 11ന് പാലഭിഷേകം, വൈകീട്ട് 6.55ന് ഛത്രഗണ്ഡപൂജ, ഏഴുമുതല്‍ കീര്‍ത്തന രമേശിന്റെ സംഗീതക്കച്ചേരി.24ന് രാവിലെ 9.30ന് നവഗ്രഹശാന്തിഹോമം, 10ന് തേനഭിഷേകം, വൈകീട്ട് 6.55ന് കൂശ്മാണ്ഡപൂജ, ഏഴുമുതല്‍ നൃത്തോത്സവം. 25ന് 10ന് കരിക്കഭിഷേകം, വൈകീട്ട് 6.55ന് സ്‌കന്ദമാതാപൂജ, ഏഴുമുതല്‍ നാഗസ്വരക്കച്ചേരി. 26ന് രാവിലെ 10ന് കാര്യസിദ്ധിപൂജ, 11ന് കുങ്കുമാഭിഷേകം, വൈകീട്ട് 6.55ന് കാര്‍ത്ത്യായനിപൂജ, ഏഴിന് ഭക്തിഗാനസുധ. 27ന് രാവിലെ 11ന് മഞ്ഞള്‍പ്പൊടി അഭിഷേകം, 5.30ന് എം നടരാജന്‍ അനുസ്മരണ സമ്മേളനവും എന്‍ഡോവ്‌മെന്റ് വിതരണവും, 6.55ന് കാളരാത്രിപൂജ. 28ന് രാവിലെ 10ന് പഞ്ചഗവ്യ അഭിഷേകം, 5.10ന് പൂജവയ്പ്, ആറുമുതല്‍ സംഗീതസദസ്സ്, 6.55ന് മഹാഗൗരീപൂജ. 29ന് രാവിലെ 7.30മുതല്‍ 60ല്‍പ്പരം സംഗീതവിദ്യാര്‍ഥികളും വാദ്യകലാകാരന്‍മാരും പങ്കെടുക്കുന്ന സംഗീതാരാധന, 10ന് അഷ്ടാഭിഷേകം, 10.30മുതല്‍ കന്യകാപൂജ, വൈകീട്ട് അഞ്ചിന് ശോഭായാത്ര, 6.55ന് സിദ്ധിതപൂജ, ഏഴുമുതല്‍നൃത്തസമന്വയം. 30ന് രാവിലെ 6.15ന് വിദ്യാരംഭം, 7.30ന് സാരസ്വതഘൃതജപസേവ, എട്ടിന് പൂജയെടുപ്പ്, 10.30ന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷിന്റെ നേതൃത്വത്തില്‍ കളഭാഭിഷേകം .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss