|    Apr 30 Sun, 2017 4:54 am
FLASH NEWS

വലിയതുറയില്‍ വീടും മുക്കോലയില്‍ റബര്‍പുരയും കത്തിനശിച്ചു

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലയില്‍ രണ്ടിടത്ത് തീപ്പിടിത്തം. വലിയതുറയില്‍ ടിവിക്ക് തീപ്പിടിച്ച് വീടിന്റെ രണ്ടാംനില കത്തി. മുക്കോല ചൂഴംപാലയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ വീടിനോട് ചേര്‍ന്ന ഷെഡ് കത്തി നശിച്ചു. വലിയതുറ സ്വീവേജ് പ്ലാന്റിന് സമീപമുള്ള ഷിജുവിന്റെ വീടിന്റെ രണ്ടാം നിലയില്‍ ഞായറാഴ്ച പകല്‍ പന്ത്രണ്ടരയോടെയാണ് തീപടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് എല്‍ഇഡി ടിവിയാണ് ആദ്യം കത്തിയത്. ഗൃഹോപകരണങ്ങ ള്‍ നശിച്ചു. വിവരമറിഞ്ഞ് അഗ്‌നിശമന സേനയുടെ രണ്ട് യൂനിറ്റ് സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാല്‍ വാഹനത്തിന് വീടിനടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. പരിസരവാസികളാണ് തീയണച്ചത്. ചാക്കയില്‍നിന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ എന്‍ ഷാജിയുടെ നേതൃത്വത്തിലാണ് അഗ്‌നി ശമനസേന എത്തിയത്. മുക്കോല ചൂഴംപാല സെന്റ്‌തോമസ് സ്‌കൂളിനു സമീപത്തെ എസ്ആര്‍എ 59 ഗാന്ധിശ്രീയില്‍ കൃഷ്ണന്‍കുട്ടിയുടെ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ പകല്‍ 3.45 ഓടെയാണ് തീ പടര്‍ന്നത്. ഷെഡ്ഡി ല്‍ സൂക്ഷിച്ചിരുന്ന 400 റബ്ബര്‍ ഷീറ്റും കാറിന്റെ ടയറുകളും കത്തി നശിച്ചു. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായി. ചെങ്കല്‍ചൂളയില്‍നിന്ന് അഗ്‌നിശമനവിഭാഗമെത്തിയാണ് തീയണച്ചത്. സ്‌റ്റേഷന്‍ ഓഫിസര്‍ എസ്ടി സജിത്ത്, എഎസ്ടിഒ രാമമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day