|    Aug 23 Wed, 2017 8:07 am
FLASH NEWS

വലപ്പാട് ബീച്ചില്‍ ദലിത് യുവാവായ ബിജെപി പ്രവര്‍ത്തകന് പോലിസ് മര്‍ദ്ദനം

Published : 9th August 2017 | Posted By: fsq

 

തൃപ്രയാര്‍: വലപ്പാട് ബീച്ചില്‍ ബിജെപി പ്രവര്‍ത്തകനായ ദളിത് യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. ചാലുകുളം പള്ളിക്ക് പടിഞ്ഞാറ് തറയില്‍ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് വീടിന് സമീപത്ത്‌വെച്ച് കയ്പമംഗലം ചളിങ്ങാട് സ്വദേശിയായ ഓട്ടോെ്രെഡവര്‍ ചിരട്ടപുരയ്ക്കല്‍ വിപിനുമായി തര്‍ക്കം നടന്നിരുന്നു. സ്ഥലത്തെത്തിയ വലപ്പാട് എസ്.ഐ ഇ ആര്‍ ബൈജുവും സംഘവും തന്നെ കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. വിഷ്ണുവിനെ തുണിയില്‍ പൊതിഞ്ഞ കല്ലുകൊണ്ട് പുറത്ത് ഇടിക്കുകയും തറയില്‍ കിടത്തി കാല്‍പാദത്തിനടിയില്‍ വടികൊണ്ട് അടിച്ചെന്നുമാണ് പരാതി. മര്‍ദ്ദനത്തിനിടെ ഇടതുകൈയുടെ കുഴതെറ്റി. രാത്രി തന്നെ ജാമ്യം നല്‍കിയെങ്കിലും വിട്ടയയ്ക്കാതെ കസ്റ്റഡിയില്‍ വെച്ചു. അമ്മ ശോഭനയും ബിജെപി നേതാക്കളും വിട്ടയക്കണമെന്ന തീരുമാനത്തില്‍ ഉറച്ചതോടെ തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ വിഷ്ണുവിനെ വലപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക