|    Jan 18 Wed, 2017 12:53 am
FLASH NEWS

വലന്‍സിയയെ വിയ്യാറയല്‍ വീഴ്ത്തി

Published : 2nd January 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ വിയ്യാറയലിനു ജയം. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ വലന്‍സിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിയ്യാറയല്‍ മറികടന്നത്. 64ാം മിനിറ്റില്‍ ബ്രൂണോ സോറിയാനോയുടെ വകയായിരുന്നു വിയ്യാറയലിന്റെ വിജയഗോള്‍. മനോഹരമായ ഫ്രീകിക്കിലൂടെയാണ് താരം ലക്ഷ്യംകണ്ടത്. ഈ ജയത്തോടെ വിയ്യാറയല്‍ ലീഗിലെ മൂന്നാംസ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് അരികിലെത്തി. 17 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ റയലിന് 36ഉം വിയ്യാറയലിന് 33ഉം പോയിന്റാണുള്ളത്.
അതേസമയം, അടുത്തിടെ കോച്ചായി സ്ഥാനമേറ്റെടുത്ത ഗാരി നെവില്ലെയ്ക്കു കീഴില്‍ വലന്‍സിയക്കു നേരിട്ട ആദ്യ തോ ല്‍വി കൂടിയാണിത്. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ വലന്‍സിയ 22 പോയിന്റോടെ ലീഗില്‍ 10ാംസ്ഥാനത്താണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക