വലന്റൈന്‍ ദിനത്തില്‍ ഗോവക്കാര്‍ തെങ്ങിനെ പ്രണയിക്കും
Published : 6th February 2016 | Posted By: SMR
പനാജി: ഫെബ്രുവരി 14ന് വലന്റൈന്‍ ദിനത്തില്‍ ഗോവ പുതിയ പ്രതിഷേധ രീതിക്കു വേദിയാവും. തെങ്ങ് മരത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടില്ലെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ മുറിച്ചു നീക്കാമെന്നുമുള്ള ഗോവന്‍ സര്‍ക്കാരിന്റെ നയത്തിനെതിരേയാണ് വലന്റൈന്‍ ദിനത്തില്‍ പ്രതിഷേധമുയരുക.
തങ്ങിനെ പ്രണയിച്ചുകൊണ്ടുള്ള സമരമാണ് അന്ന് ഗോവയില്‍ നടക്കുക. സര്‍ക്കാരിന്റെ പുതിയ വിശദീകരണത്തെ തുടര്‍ന്ന് ഗോവയില്‍ മുറിപ്പെടുന്ന തെങ്ങുകളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തെങ്ങിനെ പ്രണയിച്ചുകൊണ്ടുള്ള സമരം ആവിഷ്കരിച്ചത്. തെങ്ങിനെ സ്നേഹിക്കൂ, തെങ്ങാണ് പ്രണയപാത്രം എന്ന സന്ദേശവുമായാണ് സമരത്തിനിറങ്ങുന്നതെന്ന് ഗോവ ഹെറിറ്റേജ് ആക്ഷന്‍ ഗ്രൂപ്പ്, ഗോവ ഫോര്‍ ഗിവിങ് സംഘടനയുടെ പ്രതിനിധികള്‍ പറയുന്നു.
സമരത്തിന്റെ ഭാഗമായി കാംപയിനുകള്‍ നടത്തും. വലന്റൈന്‍ ദിനത്തില്‍ തെങ്ങുകളില്‍ ഹൃദയ ചിഹ്നങ്ങള്‍ പതിപ്പിക്കും. തെങ്ങാണ് ഗോവയുടെ പ്രതീകമെന്നും തെങ്ങുകളുടെ കൂട്ട മരണത്തിനു വഴിയൊരുക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. സമരത്തിന് ഊര്‍ജ്ജം പകരാന്‍ വീഡിയോ ആല്‍ബങ്ങളും രംഗത്തിറങ്ങിക്കഴിഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.