|    Jan 24 Tue, 2017 12:21 am

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മെഗാതാരസിനിമകള്‍ നേര്‍ക്കുനേര്‍

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ നേര്‍ക്കുനേ ര്‍. ഒരേദിവസം സിനിമാ റിലീസ് നടന്നപ്പോള്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ ആവേശക്കൊടുമുടിയിലെത്തി.
റോഡ്‌ഷോയും മറ്റ് ജനപ്രിയ പരിപാടികളുമായി ആരാധകര്‍ റിലീസ് കൊണ്ടാടി. ഘോഷയാത്രയും ചെണ്ടമേളവുമൊക്കെയായി തിയേറ്ററുകളില്‍ അതിരാവിലെ തന്നെ ആരാധകര്‍ എത്തി.
തലസ്ഥാനത്ത് ചിത്രം റിലീസ് ചെയ്ത തിയേറ്ററുകള്‍ക്ക് സമീപം വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഏറ്റവും കൂടുതല്‍ മുതല്‍മുടക്കില്‍ എടുത്ത ചിത്രമെന്ന ഖ്യാതിയുമായാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ എത്തിയത്. കോട്ടയംകാരനായ ജോപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി എത്തുന്നത്. പല തവണ റിലീസ് മാറ്റിവച്ചതിനുശേഷമാണ് ഇന്നലെ പുലിമുരുകന്‍ തിയേറ്ററിലെത്തിയത്.
സംസ്ഥനത്തൊട്ടാകെ 333 തിേയറ്ററുകളില്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്നത്. നഗരത്തിലെ തിയേറ്ററുകളില്‍ ഫാന്‍സ് അസോസിയേഷനുവേണ്ടി രാവിലെ എട്ടുമണിക്കാണ് ആദ്യഷോ ആരംഭിച്ചത്. തിരക്ക് പരിഗണിച്ച് 40 പ്രദര്‍ശനമാണ് ഇന്നലെ മാത്രം ഒരുക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ തന്നെ ആരാധകര്‍ സജീവമായിരുന്നു. തമ്പാനൂര്‍ ശ്രീകുമാര്‍ തിയേറ്ററിനു മുന്നില്‍ മോഹന്‍ലാലിന്റെ 50 അടിയുള്ള കട്ടൗട്ടില്‍ പാലഭിഷേകവും ആരാധകര്‍ നടത്തി.
മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പന്‍ ഇന്നലെ തിയേറ്ററുകളിലെത്തിയത് കോടതി തടസ്സങ്ങള്‍ മാറിയാണ്. സംസ്ഥാനത്ത് 200 ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൈരളി തിയേറ്ററിലാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ന്യൂ തിയേറ്ററില്‍ രാവിലെ 9.30 നാണ് ചിത്രത്തിന്റെ ആദ്യഷോ ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക