|    Mar 25 Sat, 2017 3:28 pm
FLASH NEWS

വര്‍ഷങ്ങളായി അറ്റകുറ്റപ്പണികളില്ല; തകര്‍ച്ചയില്‍ നിന്നു കരകയറാനാവാതെ കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന്‍

Published : 5th August 2016 | Posted By: SMR

പന്തളം: വികസനവുമായി ബന്ധപ്പെട്ട വാഗദാനങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങിയതോടെ തകര്‍ച്ചയില്‍ നിന്നും കരകയറാനാവാതെ വീര്‍പ്പുമുട്ടുകയാണ് പന്തളം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍. സ്റ്റാന്റിനുള്ളില്‍ കുഴികള്‍ നിറഞ്ഞതോടെ ബസ് സ്‌റ്റേഷന്‍ പൂര്‍ണമായും ഉപയോഗശൂന്യമായി.
സ്റ്റാന്റിനുള്ളില്‍ കയറുന്ന ബസ്സുകള്‍ ആടിയുലഞ്ഞാണ് പോവുന്നത്. വര്‍ഷങ്ങളായി ഡിപ്പോയിലെ അറ്റകുറ്റപ്പണികള്‍ മുടങ്ങിക്കിടക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കുഴികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും പ്രതിസന്ധിയിലായി. മഴവെള്ളം കുഴികളില്‍ കെട്ടിനില്‍ക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഡിപ്പോയുടെ ഈ ദുരവസ്ഥ പ്രദേശവാസികള്‍ക്ക് പുതുമയല്ല. കഴിഞ്ഞ കുറേവര്‍ഷമായി മഴക്കാലമെത്തുന്നതോടെ ഡിപ്പോയുടെ അവസ്ഥ ഇങ്ങനെയാണെന്ന് സ്ഥലവാസികള്‍ പറയുന്നു. നിലവാരമില്ലാത്ത കോണ്‍ക്രീറ്റ് ജോലികളും കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുമാണ് ഡിപ്പോയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയതെന്നും ഇവര്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് സ്റ്റാന്റിലെ കുഴിയില്‍ വീണ് യാത്രക്കാരിയുടെ കാലൊടിഞ്ഞിരുന്നു. ഡിപ്പോയുടെ നിരന്തരമായ അവഗണയ്‌ക്കെതിരെ പ്രദേശവാസികള്‍ വാഴനട്ടും വള്ളമിറക്കിയും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.
ഡിപ്പോയ്ക്കായി രണ്ടരയേക്കറിലധികം സ്ഥലമുണ്ടെങ്കിലും ഉടമസ്ഥാവകാശം പഞ്ചായത്തിന്റെ പേരിലാണ്. പ്രതിഷേധങ്ങള്‍ ശക്തമാവുമ്പോള്‍ സ്വന്തമായി ഭൂമിയില്ലാത്തതിന്റെ പേരില്‍ വികസനം നടത്താനാവുന്നില്ലെന്നറിയിച്ച് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകാണ് പതിവ്.
എന്നാല്‍, ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ അറ്റകുറ്റപ്പണി സാധ്യതപോലുമില്ലാത്ത സാഹചര്യത്തില്‍ ഡിപ്പോയുടെ ദുരവസ്ഥ തീര്‍ഥാടകര്‍ക്കും കഠിനമാവും. എന്നാല്‍, അതേസമയം ഡിപ്പോയുടെ വികസനത്തിനായി രൂപരേഖ തയ്യാറാക്കിയതായും ഗതാഗതമന്ത്രി വൈകാതെ ഡിപ്പോ സന്ദര്‍ശിച്ച് പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക