|    Nov 19 Mon, 2018 3:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വര്‍മയെയും അസ്താനയെയും സിവിസി വിളിച്ചുവരുത്തും

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളില്‍ സുപ്രിംകോടതി നിര്‍ദേശമനുസരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന എന്നിവരെ മൊഴി രേഖപ്പെടുത്തുന്നതിനായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) വിളിച്ചുവരുത്തും. കേസുകളുമായി ബന്ധപ്പെട്ട മിക്ക ഫയലുകളും കമ്മീഷന് ലഭിച്ചിട്ടുണ്ടെന്ന് സിവിസി ചെയര്‍മാന്‍ വി കെ ചൗധരി പറഞ്ഞു. ചില ഫയലുകള്‍ കമ്മീഷന്‍ സിബിഐയില്‍ നിന്നു ശേഖരിച്ചുവരുകയാണ്. അന്വേഷണങ്ങളില്‍ വര്‍മയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണമുണ്ട്. അസ്താനയുടെയും വര്‍മയുടെയും മൊഴി രേഖപ്പെടുത്തും. ഫയലുകള്‍ വിശദമായി പരിശോധിച്ചശേഷം വേണ്ടിവന്നാല്‍ ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാവുന്നതിന് അസ്താനയോടും വര്‍മയോടും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss