|    Jan 23 Mon, 2017 2:03 am
FLASH NEWS
Home   >  Pravasi  >  Gulf  >  

വര്‍ധിച്ചു വരുന്ന അരക്ഷിതാവസ്ഥ ആശങ്കാ ജനകം: ഫ്രട്ടേണിറ്റി ഫോറം

Published : 5th August 2016 | Posted By: SMR

ദോഹ: ഹിന്ദുത്വ ഫാസിസ്റ്റുകളുടെ അക്രമണോല്‍സുകമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അരക്ഷിതാവസ്ഥയില്‍ ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സെന്‍ട്രല്‍ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.
ഇഷ്ടമുള്ളത് കഴിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശത്തെ വെല്ലുവിളിച്ച് പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ പോലും അക്രമം നടത്തി  സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സ്ഥിതി അപകടകരമാണ്.
പശുവിന്‍ തോല്‍ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന ദലിതുകളോട് പ്രാകൃത കാലത്തെ അടിമകളോടെന്ന പോലെയാണ് സംഘപരിവാരം പെരുമാറുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന സര്‍ക്കാരും നിയമ സംവിധാനങ്ങളും ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ നോക്കി നില്‍ക്കുന്നത് ആശങ്കാ ജനകമാണ്.
അതേസമയം, ഫാസിസ്റ്റ്  കയ്യേറ്റങ്ങള്‍ക്ക് നേരെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് രൂപപ്പെട്ടു വരുന്നത് പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്നും ഫ്രട്ടേണിറ്റി ഫോറം അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളുടെ പ്രതിരോധത്തിന് ശക്തി പകരാന്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ഫ്രട്ടേണിറ്റി ഫോറം ആഹ്വനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക