|    Nov 20 Mon, 2017 1:03 am
FLASH NEWS

വര്‍ത്തമാന ഇന്ത്യയില്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ ആശങ്കയില്‍ : ഓണമ്പിള്ളി

Published : 9th August 2017 | Posted By: fsq

 

തൃശൂര്‍: വര്‍ത്തമാന ഇന്ത്യയില്‍ മുസ്‌ലിംജനവിഭാഗങ്ങള്‍ പൊതുവേ ആശങ്കാകുലരാണെന്ന് എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്‌ലീംങ്ങള്‍ക്കുള്ള അവകാശം പലപ്പോഴും തഴയപ്പെടുന്നുവെന്നാണ് സച്ചാര്‍ കമ്മീഷന്‍ പഠനറിപ്പോര്‍ട്ട് പറയുന്നത്. ഭീതി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല.  ന്യൂനപക്ഷങ്ങളോട് നന്മയൂറുന്ന ഒരു പാരമ്പര്യവും ചരിത്രവുമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. ഭരണകൂടത്തിന് വിവേകവും ഔചിത്യവും ഉണ്ടാകുമ്പോഴാണ് നന്മയുള്ളൊരു സമൂഹമുണ്ടാകുന്നതെന്ന് ഓണമ്പിള്ളി പറഞ്ഞു. മുസ്‌ലീംങ്ങള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളുടെ പുരോഗതിയാണ് ന്യൂനപക്ഷ കമ്മീഷന്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ചെയര്‍മാന്‍ പി.കെ ഹനീഫ പറഞ്ഞു.  അറിവില്ലായ്മ വലിയ രീതിയില്‍ സമൂഹത്തെ പിന്നോട്ടുനയിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമി പറഞ്ഞു.  കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്കുറേക്കൂടി സുരക്ഷിതരും അവകാശങ്ങള്‍ ലഭിക്കുന്നവരുമാണെന്ന് കെ. പി.സി.സി മൈനോരിറ്റി സെല്‍ കണ്‍വീനര്‍ കെ കെ കൊച്ചുമുഹമ്മദ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ടി.വി മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ.പി.എം മുഹമ്മദ് സെയ്ത്, ജമാ അത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.എ ആദം മൗലവി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ബിന്ദു എം. തോമസ് എന്നിവരും സംസാരിച്ചു. തുടര്‍ന്ന് മനുഷ്യവകാശ കമ്മീഷന്‍ മുന്‍ അംഗം ആര്‍. നടരാജന്‍ ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും  പിന്നോക്ക വിഭാഗ കമ്മീഷന്‍ സംസ്ഥാന കമ്മിറ്റിയംഗം മുള്ളൂര്‍ക്കര മുഹമ്മദാലി സഖാഫി, മഹല്ല് ശാക്തീകരണവും ന്യൂനപക്ഷ ക്ഷേമവും പി.കെ ഹനീഫ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്ത് എന്തിന് എന്നീ വിഷയങ്ങളും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക